Advertisment

അന്നം തരുന്ന നാടിൻറെ ദേശീയ ദിനാഘോഷത്തിൽ റിയാദ് ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയും പങ്കുചേർന്നു

ആക്ടിംഗ് സെക്രട്ടറി ഇബ്രാഹിം ചേലക്കര സ്വാഗതവും, ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ നന്ദിയും പറഞ്ഞു.

author-image
ഗള്‍ഫ് ഡസ്ക്
New Update
sauaUntitledajun

റിയാദ്: സൗദി അറേബ്യയുടെ 94 മത് ദേശീയ ദിനം ഓ.ഐ സി.സി. തൃശ്ശൂർ ജില്ലാ കമ്മിറ്റി കേക്കുമുറിച്ച് ആഘോഷിച്ചു.

Advertisment

ആഘോഷ ചടങ്ങിൽ ജില്ലാ  പ്രസിഡണ്ട് നാസർ വലപ്പാട്  കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, ഗ്ലോബൽ കമ്മിറ്റി അംഗം യഹയാ കൊടുങ്ങല്ലൂർ, ഒഐസിസി വനിതാ വേദി ആക്ടിങ് പ്രസിഡണ്ട് സ്മിത മുഹയുദ്ധീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 

അൻസായി ഷൗക്കത്ത്, മാത്യു സിറിയാക്ക്, ഗഫൂർ ചെന്ത്രാപ്പിന്നി ,മജീദ് മതിലകം, സുലൈമാൻ മുള്ളൂർക്കര, സലാം കൊടുങ്ങല്ലൂർ, ഹാരിസ് കൊടുങ്ങല്ലൂർ, സൈഫ് റഹ്മാൻ, ബാബു കൊടുങ്ങല്ലൂർ,സ്വാലിഹ്  മുഹയുദ്ദീൻ , സൈറ നാസർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ആക്ടിംഗ് സെക്രട്ടറി ഇബ്രാഹിം ചേലക്കര സ്വാഗതവും, ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ നന്ദിയും പറഞ്ഞു.

Advertisment