സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥാ മാറ്റം: വിവിധ ഭാഗങ്ങള്‍ മൂടല്‍മഞ്ഞില്‍ മൂടി

വരും ദിവസങ്ങളില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ തണുപ്പുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

New Update
saUntitledpmxi

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥ മാറ്റം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് പ്രത്യക്ഷപ്പെട്ടതോടെ റോഡുകളില്‍ വാഹനങ്ങള്‍ക്ക് യാത്ര തടസ്സപ്പെട്ടു.

Advertisment

ദമാമില്‍ നിന്ന് റിയാദിലേക്ക് പോകുന്ന പ്രധാന ഹൈവേയിലും മക്ക റോഡിന്റെ ചില ഭാഗങ്ങളിലും മൂടല്‍മഞ്ഞ് പ്രത്യക്ഷപ്പെട്ടു. ചില ഭാഗങ്ങളില്‍ മഴ പെയ്തു.

sauuuUntitledpmxi

വരും ദിവസങ്ങളില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ തണുപ്പുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവര്‍ മൂടല്‍മഞ്ഞ് ഉള്ള ഭാഗങ്ങളില്‍ വളരെ ശ്രദ്ധിച്ച് യാത്ര ചെയ്യണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

Advertisment