കാലങ്ങളായി പ്രവാസികൾ നേരിടുന്ന വിമാന കൊള്ളയ്ക്ക് ശാശ്വതമായ പരിഹാരം കാണും വരെ പോരാടും: ഷാഫി പറമ്പിൽ എം.പി

New Update
G

അബുദാബി: ഏറെ കാലങ്ങളായി പ്രവാസികൾ നേരിടുന്ന വിമാന കൊള്ളയ്ക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും ഇതിന് മുഖ്യ പരിഗണന നൽകുമെന്നും ഷാഫി പറമ്പിൽ എം.പി. അബുദാബി കോഴിക്കോട് ജില്ലാ കെ.എം.സി.സി കമ്മിറ്റി സം ഘടിപ്പിച്ച മുഹബ്ബത്ത് കി മകാനി സ്നേഹ സംഗമത്തിൽ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

Advertisment

എം പി ആയശേഷം നിരവധി തവണ പ്രവാസികളുടെ ദുരിതം പാർലമെന്റിൽ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഷാഫി ഇനിയും അവർക്കായി ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്ന് ഉറപ്പ് നൽകി.

ഒരു വിഷയം ഉന്നയിച്ച ഉടനെ അതിന്റെ ഫലം ലഭിക്കുമെന്ന മിഥ്യാ ധാരണയൊന്നും നമുക്കില്ല. എനിക്ക് മുൻപും പലരും ഉന്നയിച്ച വിഷയമാണിതെന്നും നമുക്ക് നന്നായറിയാം. എന്നിരുന്നാലും ഈ വിഷയം അന്നത്തോടെ അവസാനിച്ചില്ല എന്നും ഫലം കാണുന്നത് വരെ ഇനിയുമിനിയും ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അബുദാബി കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്നേഹ സംഗമം യു.എ.ഇ കെ എം സി സി വർക്കിങ് പ്രസിഡൻ്റ് യു അബ്‌ദുല്ല ഫറൂഖി ഉദ്ഘാടനം ചെയ്‌തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള, പി കെ ഫിറോസ്, അഡ്വ കെ.പ്രവീണ് കുമാർ, ഷുക്കൂർ അലി കല്ലുങ്കൽ, പി ബാവ ഹാജി, പി.എം അൻസാർ, യൂസഫ് മാട്ടൂൽ എന്നിവർ സംസാരിച്ചു.

ഷറഫുദ്ദീൻ മംഗളാട്, ഇബ്രാഹിം ബഷീർ, അബ്ദു‌ൽ ബാസിത് കായക്കണ്ടി, അഷറഫ് സിപി, റസാക്ക് അബ്ദുല്ല കേളോത്ത്, നൗഷാദ് കൊയിലാണ്ടി, ഷറഫുദ്ദീൻ കടമേരി, മഹബൂബ്, ഫാഹിം, ഷമിക് എന്നിവർ നേതൃത്വം നൽകി. ജില്ലാ പ്രസിഡന്റ് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്റഫ് നജാത്ത് സ്വാഗതവും മജീദ് അത്തോളി നന്ദിയും പറഞ്ഞു.

Advertisment