Advertisment

ഇന്ത്യൻ ജനതയെ ഏകീകരിക്കാൻ ഫാസിസ്റ്റ് ഭരണം കാരണമായി: ശിവദാസൻ തിരൂർ

പൊന്നാനി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെഎസ്  ഹംസയും കൺവെൻഷനിൽ സംസാരിച്ചു. രാജ്യം അപകടത്തിലാകുന്ന ഒട്ടനവധി ബില്ലുകളാണ് ഒരു ചർച്ചയും കൂടാതെ പാർലിമെന്റിൽ പാസാക്കുന്നത്.

New Update
wqnewsUntitled.jpg

റിയാദ് : ഇന്ത്യൻ ജനതയെ ഏകീകരണത്തിലേക്ക് കൊണ്ടുവരാൻ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പത്തുവർഷത്തെ ഭരണം വേണ്ടി വന്നു എന്ന് സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം ശിവദാസൻ തിരൂർ അഭിപ്രായപ്പെട്ടു.

Advertisment

കേരളത്തിലെ കുടുംബയോഗങ്ങൾ പോലും ദേശീയ രാഷ്ട്രീയത്തിലൂന്നിയ വിഷയങ്ങൾ  ശ്രദ്ധാപൂർവ്വം ശ്രവിക്കുന്നുവെന്നത് ഇടതുപക്ഷത്തിന്റെ പ്രസക്തിക്കും വിജയത്തിനും പ്രതീക്ഷ നൽകുന്നു. 

ഫാസിസം രാജ്യത്തിന്റെ എല്ലാ മേഖലകളിലും പിടിമുറുക്കി കഴിഞ്ഞു. ഇനിയുമൊരു തുടർഭരണം ഫാസിസ്റ്റ് ഭരണകൂടത്തിന് നൽകികഴിഞ്ഞാൽ രാജ്യം തന്നെ കാണില്ല എന്നത് നാം കാണാതെ പോകരുത്.

പ്രവാസികൾക്ക് ഈ തിരഞ്ഞെടുപ്പിൽ നിർണ്ണായക പങ്ക് വഹിക്കാനുണ്ട്. ഒരുപക്ഷേ പ്രവാസം പോലും ആശങ്കയിലാകുന്ന തെരഞ്ഞെടുപ്പായി ഈ തിരഞ്ഞെടുപ്പ് മാറാൻ നമ്മൾ അനുവദിക്കരുത്. 

പ്രവാസി കുടുംബങ്ങളെ ഒന്നടങ്കം ബോധവൽക്കരിക്കാൻ പ്രവാസികൾ തയ്യാറാവണം. അദ്ദേഹം കൂട്ടി ചേർത്തു. റിയാദിൽ കേളി കലാസാംസ്കാരിക വേദി നടത്തിയ 18-ആം ലോകസഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.  

പൊന്നാനി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെഎസ്  ഹംസയും കൺവെൻഷനിൽ സംസാരിച്ചു. രാജ്യം അപകടത്തിലാകുന്ന ഒട്ടനവധി ബില്ലുകളാണ് ഒരു ചർച്ചയും കൂടാതെ പാർലിമെന്റിൽ പാസാക്കുന്നത്.

അത്തരം ബില്ലുകൾക്കെതിരെ ഒരു വിരൽ പോലും അനക്കാൻകഴിയാത്ത അവസ്ഥയിലാണ് കോണ്ഗ്രസ്. കേരളത്തിന്റെ ആവശ്യങ്ങൾക്കായി കോടതികളെ സമീപിക്കേണ്ട അവസ്ഥയാണ് നിലവിൽ. കേരള ജനതയുടെയും, നാടിന്റെയും 

ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്ത് അയച്ച എംപിമാരിൽ യുഡിഎഫ്‌ അംഗങ്ങൾ കഴിഞ്ഞ അഞ്ചു വർഷം ആവശ്യമായ ഇടപെടലുകൾ  നടത്തിയിരുന്നെങ്കിൽ ഇത്തരം കോടതി വ്യവഹാരങ്ങളിലേക്ക് കേരളത്തിന് പോകേണ്ടി വരില്ലായിരുന്നു. ഇത്തരം തിരിച്ചറിവുകൾ കൂടി ഈ തിരഞ്ഞെടുപ്പിൽ നാം ചർച്ചയാക്കേണ്ടതുണ്ട്.

പാർലിമെന്റിൽ ഒരു കാഴ്ചക്കാരനാകാൻവേണ്ടി നമ്മുടെ വോട്ടവകാശം പാഴാകുന്ന അവസ്ഥ ഉണ്ടാവരുത്. നാടിന്റെ നാവായ, പോരാട്ടങ്ങളിൽ നേതൃപാടവം തെളിയിച്ച ശക്തരായ 20 സ്ഥാനാർഥികളെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഇവരെ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളിൽ പ്രവാസികൾ രംഗത്തിറങ്ങണമെന്ന്  കെഎസ് ഹംസ അഭ്യർത്ഥിച്ചു.  

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് കൺവെൻഷനിൽ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇഖ്ബാൽ എന്നിവർ സദസിനെ അഭിസംബോധന ചെയ്തു.

ഫിറോഷ്‌ തയ്യിൽ, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും  ഷമീർ കുന്നുമ്മൽ  നന്ദിയും പറഞ്ഞു.

Advertisment