നീണ്ട 45 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച ടെക്സാസ് ജോയിന്റ് സെക്രട്ടറി നസീറിന് ടെക്സാസ് ദുബൈ യാത്ര അയപ്പ് നടത്തി

തിരുവനന്തപുരം സ്വദേശികളുടെ ദുബൈയിലെ കൂട്ടായ്മയായ 'ടെക്സാസ്' സ്ഥാപക അംഗങ്ങളില്‍ ഒരാളായ എ.കെ. നസീറിന് ദുബൈയിലെ സീലോർഡ് റെസ്റ്റോറന്റ് വച്ച് വിപുലമായ യാത്രയയപ്പ് നല്‍കി

New Update
ak nazeer

ദുബായ്:  തിരുവനന്തപുരം സ്വദേശികളുടെ ദുബൈയിലെ കൂട്ടായ്മയായ 'ടെക്സാസ്' സ്ഥാപക അംഗങ്ങളില്‍ ഒരാളായ എ.കെ. നസീറിന് ദുബൈയിലെ സീലോർഡ് റെസ്റ്റോറന്റ് വച്ച് വിപുലമായ യാത്രയയപ്പ് നല്‍കി. ദുബൈയിൽ ‍ കഴിഞ്ഞ 45 വർഷമായി ജോലി ചെയ്തിരുന്ന അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ടെക്സാസിന്റെ പ്രാരംഭ ഘട്ടങ്ങള്‍ മുതൽ അദ്ദേഹം സജീവ പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ പേർക്കും മതിപ്പുള്ള ഒരു വ്യക്തിത്വമായിരുന്നു. 

Advertisment

ടെക്സാസ് ആക്ടിഗ് പ്രസിഡണ്ട് റ്റൈറ്റൈസ് ജോസഫിൻറെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി നജീബ് സ്വാഗതം പറഞ്ഞു.  നസീറിന്റെ മടങ്ങി പോക്ക് ടെക്‌സാസിന് ഒരു നികത്താനാവാത്ത നഷ്ടമായിരിക്കും എന്ന് പങ്കെടുത്ത എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടു.

എല്ലാ അംഗങ്ങളും അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ വിധ ആയുസ്സും ആരോഗ്യവും നേര്‍ന്ന് ആശംസകൾ നേരുകയും ടെക്സാസിന്റെ  സ്നേഹാദരവ് പ്രകടിപ്പിച്ച്  പൊന്നാട അണിയിച്ചും 
ശില്‍പ പത്രവും സമ്മാനിക്കുകയും ചെയ്തു. മറുപടി പ്രസംഗത്തില്‍ അദ്ദേഹം എല്ലാവർക്കും നന്ദി പറഞ്ഞു. 

ആക്ടിഗ് ട്രഷറർ അമീന്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാര്‍ക്കും നന്ദി പറഞ്ഞു.യോഗത്തിന് ശേഷം മുൻ പ്രസിഡന്റ്‌ ജയകുമാറിൻ്റെയും മനോജിൻ്റെയും സംഗീത വിരുന്നും നടത്തിയതായി എക്സിക്കുട്ടീവ് അംഗം ശ്രീ ഇഗ്നേഷിയസ്സ് അറിയിച്ചു.

Advertisment