സാദത്ത് കരിപ്പാക്കുളം
Updated On
New Update
/sathyam/media/media_files/evywr7fZp5lVn2un9nab.jpg)
ബഹ്‌റൈൻ : നമ്മൾ ചാവക്കാട്ടുകാർ ബഹ്‌റൈൻ കൂട്ടായ്മ വനിതാവിങിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും, അംഗത്വ വിതരണ ഉദ്ഘാടനവുംസംഘടിപ്പിച്ചു. സനാബീസിലെ അബ്രാജ് അൽ-ലുലുവിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷമീറ ഷാജഹാൻ അധ്യക്ഷത വഹിച്ചു, മെമ്പർഷിപ്പ് സെക്രട്ടറി രചന സജീവ് സ്വാഗതം പറഞ്ഞു.
Advertisment
കൂട്ടായ്മകളിലൂടെ നല്ല സൗഹൃദങ്ങൾ രൂപപ്പെടുകയും, ബന്ധങ്ങൾ വളരുകയും ചെയ്യുന്നു ഒറ്റപ്പെടലുകൾ ഇല്ലാതെ പ്രവാസ ജീവിതം കൂടുതൽ ക്രിയാത്മകമായി മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നു എന്നും കൂട്ടായ്‌മ പ്രസിഡന്റ് ഫിറോസ് തിരുവത്ര തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.
ജ.സെക്രട്ടറി ഷാജഹാൻ, നൗഷാദ് അമാനത്, ഷാജഹാൻ റിവർ വെസ്റ്റ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആദ്യ മെമ്പർഷിപ്പ് ഷമീറ ഷാജഹാനിൽ നിന്നും റസിയ നിസ്തർ ഏറ്റ് വാങ്ങി. ജസ്‌ന റാഫി, ഷഹന സിറാജ് എന്നിവർ സംസാരിച്ചു. രജിത നൗഷാദ് നന്ദി പറഞ്ഞു.