New Update
/sathyam/media/media_files/2024/12/03/JiYqRKP1xmu6Xq90SB72.jpg)
റിയാദ്: 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രവാസി ക്ഷേമപദ്ധതിയില്‍ അംഗത്വം കിട്ടുന്നതിനും പെന്‍ഷന്‍ ലഭ്യമാക്കുന്നതിനുമുള്ള രാഷ്ട്രീയവും നിയമപരവുമായ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാന്‍ പ്രവാസി ലീഗല്‍ സെല്‍ തീരുമാനിച്ചു.
Advertisment
ഇതിന്റെ ആദ്യപടിയായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും സമഗ്രമായ മാസ് പെറ്റീഷന്‍ കൊടുക്കും. ഈ മാസ്സ് പെറ്റിഷനില്‍ ഒപ്പിടാനാഗ്രഹിക്കുന്ന 60 വയസ്സ് കഴിഞ്ഞ പ്രവാസി സുഹൃത്തുക്കള്‍ പേര്, അഡ്രസ്സ്, വയസ്സ്, മൊബൈല്‍ നമ്പര്‍ എന്നിവക്കൊപ്പം പാസ്സ്‌പോര്‍ട്ടിന്റെ ഒരു കോപ്പികൂടി അയക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us