ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടി ഖത്തറിലെ ബിസിനസ് നെറ്റ് വര്‍ക്കിന്റെ മാര്‍ഗദര്‍ശി : ഷഹീന്‍ മുഹമ്മദ് ഷാഫി

New Update
QBCD RELEASED

ദോഹ: ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടി ഖത്തറിലെ ബിസിനസ് നെറ്റ് വര്‍ക്കിന്റെ വഴികാട്ടിയാണെന്ന്  കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി അഭിപ്രായപ്പെട്ടു.

Advertisment

ഏത് തരം ബിസിനസുകളേയും ബന്ധിപ്പിക്കുന്ന റെഡി ഗൈഡ് എന്ന നിലക്ക് ഏറെ പ്രയോജനകരമായ പ്രസിദ്ധീകരണമാണിത്. ദോഹയിലെ സിഗ്നേച്ചര്‍ ബൈ മര്‍സയില്‍ നടന്ന ചടങ്ങില്‍  ഡയറക്ടറിയുടെ പത്തൊമ്പതാമത് പതിപ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്രസ് ഗേറ്റ് വേ മാനേജിംഗ് ഡയറക്ടര്‍ ഷംസീര്‍ ഹംസ ആദ്യ പ്രതി ഏറ്റുവാങ്ങി.

ദ വേ കോര്‍പറേറ്റ് സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ ഉവൈസ്, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പ്, അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ് ഡയറക്ടര്‍ ജലീല്‍ പുളിക്കല്‍, അക്കോണ്‍ പ്രോപ്പര്‍ട്ടീസ് സിഒഒ ആഷിഖ് ഷബീര്‍ എന്നിവര്‍ സംസാരിച്ചു.

മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു  

ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍, ഓപറേഷന്‍സ്മാനേജര്‍ റഷീദ പുളിക്കല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, ആബിദ്, അബ്ദുല്‍ സമദ്, നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment