Advertisment

ഖത്തറിലെ വടക്കൻ മേഖലയിൽ കനത്ത കാറ്റും മഴയും; പഠനം ഓൺലൈൻ; സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം

രാജ്യത്തെ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഖത്തർ സെൻട്രൽ ബാങ്ക് വർക്ക്‌ ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്

New Update
rain in qatar

ദോഹ:  ഖത്തർ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ അതിശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുൻകരുതൽ. ഇതേത്തുടർന്ന് ഖത്തറിൽ സർക്കാർ -സ്വകാര്യ സ്കൂളുകളിൽ ഇന്ന് പഠനം ഓൺലൈൻ ആക്കി. സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

Advertisment

ഇന്ന് രാജ്യത്തിന്റെ വടക്കൻ മേഖലയിൽ കനത്ത കാറ്റും മഴയും രേഖപെടുത്തിയതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.. ഇടിയോടു കൂടിയ മഴക്കും കനത്ത കാറ്റിനും സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിർദേശം. തിങ്കളാഴ്ച വൈകിട്ട് ദോഹ കോർണിഷിൽ കടൽ തിരമാല ഉയരുകയും കാറ്റും ശക്തമായിരുന്നു.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് സ്കൂളുകളിൽ വിദൂര പഠനം ഏർപ്പെടുത്തിയത്. ചില സ്വകാര്യ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിഭാഗം സ്കൂളും ഓൺലൈൻ ക്ലാസാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  

അതേസമയം, ആരോഗ്യം, സൈനികം, സുരക്ഷ തുടങ്ങിയ വിഭാഗങ്ങൾക്ക് നിർദേശം ബാധകമല്ല. രാജ്യത്തെ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഖത്തർ സെൻട്രൽ ബാങ്ക് വർക്ക്‌ ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.

Advertisment