ദോഹ: ആകാശച്ചുഴിയില്‍ ആടിയുലഞ്ഞ് ഖത്തർ എയർവേയ്‌സ് വിമാനം. ആറ് ജീവനക്കാരടക്കം 12 പേർക്ക് പരിക്കേറ്റു. ദോഹയിൽ നിന്ന് ഡബ്ലിനിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. തുര്‍ക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് സംഭവമെന്ന് ഡബ്ലിൻ എയർപോർട്ട് അറിയിച്ചു.
ആറ് യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങൾക്കും പരിക്കേറ്റതായി ഡബ്ലിൻ എയർപോർട്ട് ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ കുറിച്ചു. ഏതാനും ദിവസം മുമ്പ് ലണ്ടനിൽ നിന്ന് പുറപ്പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയില്‍ പെട്ട് ഒരു യാത്രക്കാരന്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.