ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശികള്‍ മരിച്ചു. തൃശൂര്‍ വടക്കേക്കാട് ഞമനേങ്ങാട് മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് (21), വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ (22) എന്നിവരാണ് മരിച്ചത്. മാൾ ഓഫ് ഖത്തറിന് സമീപം ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്.
വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.