New Update
/sathyam/media/media_files/2026/01/01/amanulla-2026-01-01-14-56-46.jpg)
ദോഹ: പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരക്ക് മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്റെ ഗ്‌ളോബല്‍ രത്‌ന അവാര്‍ഡ് .
Advertisment
വിവിധ ഭാഷകളിലായി 100 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ആദ്യ പ്രവാസി മലയാളിയെന്നത് പരിഗണിച്ചാണ് ഡോ.അമാനുല്ല വടക്കാങ്ങരയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
ജനുവരി 2 ന് കൊച്ചി ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ നടക്കുന്ന പ്രഥമ ഗ്ളോബല്‍ മലയാളി ഫെസ്റ്റിവലില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us