New Update
/sathyam/media/media_files/2026/02/17/grcc-2026-02-17-14-19-11.jpg)
ദോഹ: വിവിധ ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിച്ച ഡോ.അമാനുല്ല വടക്കാങ്ങരക്ക് ഗ്‌ളോബല്‍ റിഥം കള്‍ചറല്‍ ക്‌ളബ്ബിന്റെ ആദരം. ഏഷ്യന്‍ ടൗണിലെ ഷീ കിച്ചണ്‍ റസ്‌റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങ് ജിആര്‍സിസി ഉപദേശക സമിതി അംഗം സുബൈര്‍ പാണ്ടവത്ത്,. അധ്യക്ഷ രോഷ്‌നി കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി വിനേഷ് ഹെഗ്‌ഡേ, മീഡിയ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ചെമ്മാട് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു.
ഡോ.അമാനുല്ല വടക്കാങ്ങരയുടെ സര്‍ഗസഞ്ചാരം പ്രവാസ ലോകത്തിന് മാതൃകയാണെന്ന് ജി.ആര്‍.സി.സി ഭാരവാഹികള്‍ പറഞ്ഞു.
ജിആര്‍സിസിയുടെ വേറിട്ട പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച ഡോ.അമാനുല്ല വടക്കാങ്ങര ആദരവിനുള്ള നന്ദിയും കടപ്പാടും അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us