New Update
/sathyam/media/media_files/2025/12/17/1516945-petrol-pump-2025-12-17-11-18-41.webp)
ദോഹ: ഖത്തറിൽ ഇന്ധനവിലയിൽ കുറവ്. ഫെബ്രുവരിയിലെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. ജനുവരിയെ അപേക്ഷിച്ച് പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോളുകളുടെയും ഡീസലിന്റെയും വിലയിൽ കുറവുണ്ട്. ​
Advertisment
പ്രീമിയം പെട്രോളിന് ലിറ്ററിന് 1.80 ഖത്തർ റിയാലും ​സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.85 ഖത്തർ റിയാലുമാണ് വില.
ജനുവരിയിൽ ഇത് യഥാക്രമം 1.95, രണ്ട് റിയാലുമായിരുന്നു. ജനുവരിയേക്കാൾ 15 ദിർഹമാണ് കുറവുണ്ടായത്. അതേസമയം, ഡീസൽ വിലയിൽ 10 ദിർഹം കുറഞ്ഞ് ലിറ്ററിന് 1.90 ഖത്തർ റിയാലെത്തി.
നേരത്തേ ഇത് രണ്ട് റിയാൽ ആയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില നിലവാരത്തിന് അനുസൃതമായി ഖത്തർ എനർജിയാണ് ഇന്ധനവില നിശ്ചയിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us