Advertisment

ഖത്തറിൽ ഈ മാസം ഇന്ധന വില കൂടില്ല ! പ്രീമിയം പെട്രോളിന് 1.95 റിയാൽ, സൂപ്പർ പെട്രോളിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ; പെട്രോൾ, ഡീസൽ നിരക്ക് ഫെബ്രുവരിയിലേത് തന്നെ തുടരും

New Update
കേരളത്തിൽ പെട്രോൾ വില റെക്കോർഡിൽ; ലീറ്ററിന് 80 രൂപ കടന്നു

ദോഹ: ഖത്തറിൽ മാർച്ച് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. വിലയിൽ വ്യത്യാസമില്ലാതെ ഫെബ്രുവരി മാസത്തിലെ ഇന്ധന വില തന്നെയാണ് മാർച്ചിലും തുടരുക. 1.95 ഖത്തർ റിയാലാണ് മാർച്ചിലെ പ്രീമിയം പെട്രോൾ വില.

Advertisment

സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 ഖത്തർ റിയാലും ഡീസലിന് 2.05 ഖത്തർ റിയാലുമാണ് വില. സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലകൾ നാല് മാസമായി വ്യത്യാസങ്ങളൊന്നുമില്ലാതെയാണ് തുടരുന്നതെന്ന് അധികൃതർ അറിയിച്ചു.

പ്രീമിയം പെട്രോളിനാണ് വിലയിൽ ചെറിയ വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. ഒക്ടോബറിൽ പ്രീമിയം പെട്രോൾ വില 1.90 റിയാലായിരുന്നത് നവംബറിൽ നേരിയ തോതിൽ വർധിച്ച് 1.95 റിയാലായിരുന്നു.

ഇത് ഡിസംബറിൽ വീണ്ടും 1.90 റിയാലായി കുറഞ്ഞതിന് ശേഷം ജനുവരിയിൽ വീണ്ടും 1.95 റിയാലായി വർധിച്ചു. ഇത് ഇപ്പോൾ രണ്ട് മാസമായി മാറ്റമില്ലാതെ തുടരുകയാണ്.

 

 

 

Advertisment