Advertisment

'ഫോര്‍ മൈ ലവ് – ഞാനും ഞാനുമെന്റാളും'; 13 പ്രവാസികള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും ഖത്തറിൽ ഗംഭീര സ്വീകരണം

New Update
G

ദോഹ: പ്രവാസ നാട് കാണാൻ സാധിക്കാത്ത പ്രവാസികളുടെ ഭാര്യമാരെ ഖത്തറിലെത്തിച്ച് 'ഫോര്‍ മൈ ലവ് – ഞാനും ഞാനുമെന്റാളും' പരിപാടി. നാട്ടിൽ നിന്നും എത്തിയ 13 പ്രവാസികള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും ഖത്തറിലെ പ്രവാസ സമൂഹം ഗംഭീര സ്വീകരണമാണ് നല്‍കിയത്.

Advertisment

ഇവർക്ക് ഒരുമിച്ച് ഖത്തര്‍ കാണാൻ അവസരമൊരുക്കിയത് ഖത്തറിലെ ജനകീയ റേഡിയോ – റേഡിയോ മലയാളം 98.6 എഫ് എമ്മും ഏതാനും വാണിജ്യ സ്ഥാപനങ്ങളും ചേര്‍ന്നാണ്. 2018 ല്‍ തുടക്കമിട്ട ഫോര്‍ മൈ ലവ് – ഞാനും ഞാനുമെന്റാളും എന്ന പരിപാടിയുടെ നാലാം സീസണാണ് മാര്‍ച്ച് ഒന്നു മുതല്‍ എട്ടുവരെ നടക്കുന്നത്.

ദോഹ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ഇരുന്നൂറിലേറെ ക്ഷണിക്കപ്പെട്ടവര്‍ പങ്കെടുത്ത സ്വീകരണ പരിപാടിയില്‍ 13 ദമ്പതിമാരെയും അഞ്ച് ദീര്‍ഘകാല പ്രവാസികളെയും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ആദരിച്ചു.

O

നോര്‍ക്ക ഡയരക്ടര്‍ സി.വി. റപ്പായി, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ. പി. അബ്ദുറഹ്‌മാന്‍, ഐ ബി പി സി വൈസ് പ്രസിഡന്റ് കെ.പി. അശ്‌റഫ് എന്നിവര്‍ സംസാരിച്ചു. ഖത്തറിലെ ബിസിനസ് – മാധ്യമ- സാംസ്‌കാരിക – സംഘടനാ ഭാരവാഹികള്‍, പഴയ കാല പ്രവാസികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

റേഡിയോ മലയാളം & ക്യുഎഫ് എം വൈസ് ചെയര്‍മാന്‍ കെ സി അബ്ദുല്‍ ലത്വീഫ്, സി ഇ ഒ അന്‍വര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുറഹ്‌മാന്‍ നന്ദി പറഞ്ഞു. സംഗീത പരിപാടിയും അരങ്ങേറി.

Advertisment