അമ്പതിന്റെ നിറവിൽ ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. സുവർണ ജൂബിലി തിളക്കത്തിൽ എത്തിനിൽക്കുമ്പോൾ എം.ഇ.എസ് ഉയർത്തിപിടിക്കുന്നത് മഹത്തായ പാരമ്പര്യ ചരിത്രവും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസവും തന്നെ ! മഹത്തായ ബഹുമതികളും നിരവധി പുരസ്കാരങ്ങളും ഏറ്റുവാങ്ങികൊണ്ട് മിഡിൽ ഈസ്റ്റിൽ തന്നെ ഖത്തറിന്റെ മുഖമായി മാറുകയാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ !

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ദോഹ: അമ്പതിന്റെ നിറവിൽ എത്തിനിൽക്കുമ്പോൾ ഖത്തറിലെ പ്രശസ്തമായ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന് പറയാനുള്ളത് മഹത്തായ പാരമ്പര്യത്തിന്റെ ചരിത്രമാണ്.

Advertisment

ഖത്തറിലെ ആദ്യത്തെ ഇന്ത്യൻ വിദ്യഭ്യാസ സ്ഥാപനമായ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഇന്ന് ജിസിസിയിലും മിഡിൽ ഈസ്റ്റിലും തന്നെ ഉന്നത നിലവാരം പ്രഥാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമായി ഉയർന്നിരിക്കുന്നു. ഈ വർഷം മഹത്തായ സുവർണ ജൂബിലി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളും ഇതിനകം തുടങ്ങികഴിഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഒട്ടനവധി ആഘോഷ പരിപാടികളാണ് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഒരുക്കുന്നത്. 

1974 ൽ ഔദ്യോഗികമായി തുടക്കം കുറിച്ച ഖത്തർ എം. ഇ. എസ് സ്കൂൾ പിന്നിട്ട വഴികളിൽ ഖത്തറിലെ സ്വദേശി വിദേശികൾക്കിടയിൽ ഏറെ മതിപ്പുണ്ടാക്കി. കാലഘട്ടത്തിനനുസരിച്ച് ഉന്നത വിദ്യഭ്യാസം നൽകി വിദ്യാർത്ഥികളെ വാർത്തെടുത്ത് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എല്ലാ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച പാരമ്പര്യമാണ് ഖത്തർ എം.ഇ.എസിനുള്ളത്. ഇവിടെ പഠിച്ച വിദ്യാർത്ഥികൾക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചിട്ടുണ്ട്.

സി. ബി. എസ്. ഇ അഫലിയേറ്റഡ് ആയ സ്കൂളുകളിൽ അക്കാദമിക് രംഗത്തും സാംസ്കാരികമായും ഉയർന്ന നിലവാരമാണ് എം ഇ എസ് പുലർത്തുന്നത്. കൂടാതെ സാഹിത്യ, കായിക, കലാരംഗങ്ങളിലുമുള്ള മികവ്, ലോകനിലവാരത്തിലുള്ള വിദ്യഭ്യാസം, അച്ചടക്കം, ആധുനിക സാങ്കേതിക സൗകര്യങ്ങൾ എന്നിവയിലും ഖത്തർ എം.ഇ.എസ് സ്കൂൾ മികച്ച് നിൽക്കുന്നു.

2006 ൽ ഐ.എസ് ഒ സർട്ടിഫിക്കറ്റും ക്യു.എൻ.എസ്.എ സർട്ടിഫികേഷനും നേടിയ വിദ്യാലയത്തിന് 2024 ൽ സുവർണ ജൂബിലിയിൽ എത്തി നിൽക്കുന്ന ഘട്ടത്തിൽ ഖത്തർ എക്സലൻസി ബിസിനസ് പുരസ്ക്കാരവും സിൽപ്രസ്റ്റീജിയസ് എജുക്കേഷൻ എക്സലൻസി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.

നൂതനമായ ട്രാക്കോട് കൂടിയ സിന്തറ്റിക് കളിക്കളം, മികച്ച രീതിയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ്, ഹോം സയൻസ്, ലാബോറട്ടികൾ, എൻജിനീയറിംഗ് ഗ്രാഫിക്സ്, വർക്ക്ഷോപ് മറ്റു വിവിധ സൗകര്യങ്ങൾ തുടങ്ങിയവ എം.ഇ.എസ്. ഖത്തർ സ്കൂളിൻ്റെ പ്രത്യേകതകളാണ്.

സുവർണ ജൂബിലി ആഘോഷങ്ങൾ വിവിധ ഘട്ടങ്ങളിലായി ഒരു വർഷം നീണ്ടു നിൽക്കുന്ന തരത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി എം.ഇ.എസ്. റേഡിയോ വേവ്സ് ഏപ്രിൽ മാസം അവതരിപ്പിച്ചു. മെഗാ പെയിൻ്റിംഗ് മൽസരം, മ്യൂസിക്കൽ റിയാലിറ്റി ഷോ, അറബിക് ഉർദു പ്രസംഗ മത്സരം, ടെഡ്10, ഗോൾഡൻ ജൂബിലി മാരത്തൺ ഇൻ്റർനാഷണൽ എന്നിവയടക്കം നിരവധി പരിപാടികളാണ് സിൽവർ ജൂബിലി ആഘോഷത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സുവർണ ജൂബിലിയുടെ നിറപകിട്ടിൽ പുതിയ കാലഘട്ടത്തിൽ വിദ്യാർത്ഥി കളുടെ കഴിവ് വളർത്തിയെടുക്കുന്ന തരത്തിൽ എം ഇ. എസ്. സ്കൂൾ കൂടുതൽ വിശാലമായ തരത്തിൽ മാറുകയാണ്.

ഖത്തറിൻ്റെ ദേശീയതയും അന്തസ്സും സാസ്ക്കാരവും ഉയർത്തി പിടിച്ച് വിദ്യാർത്ഥികളിൽ ഉത്തമ മാതൃകയാക്കി മികച്ച സ്വഭാവവും കാഴ്ചപ്പാടും രൂപീകരി ക്കുവാനും മികച്ച സംവിധാനങ്ങളിലൂടെ പഠന സൗകര്യങ്ങൾ ഒരുക്കുവാനും ക്രിയാത്മകത വളർത്തുവാനുമായി പിന്നിട്ട അമ്പത് വർഷങ്ങളിൽ ഉന്നത വിദ്യഭ്യാസത്തിനോടൊപ്പം കലാകായിക രംഗത്തും സാഹിത്യ രംഗത്തും വിവിധ മൽസരരംഗത്തും സമാനതകളില്ലാത്ത നിലവാരം പുലർത്താൻ ഖത്തർ എം.ഇ എസ് ഇന്ത്യൻ സ്കൂളിനായി.

publive-image

സുവർണ ജൂബിലി ആഘോഷങ്ങൾ വിവരിക്കാൻ വേണ്ടി ദോഹയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഖത്തർ എം.ഇ എസ് സ്കൂൾ പ്രസിഡൻ്റ് ബി.എം സിദ്ധീഖ്, ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാൗൽ, വൈസ് പ്രസിഡൻ്റ് ഡോ. നെജീബ് ഹമീദ്, ട്രഷറർ എ.ടി. ഉസ്മാൻ, പ്രിൻസിപ്പാൾ ഹമീദ കാതർ എന്നിവർ പങ്കെടുത്തു. 

ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ സഫിയ ബുഹാരി, കെ. അബ്ദുൽ കരീം, കെ.പി. അബ്ദുൽ അസീസ്, പി.പി. ഫൈസൽ ഹൈദർ, പി.എ.അബൂബക്കർ, ടി.കെ. അബൂബക്കർ, ഒ എം സിദ്ധീഖ്, ബദറുദ്ദീൻ ഗുലാം, പി.ഒ. അബ്ദുൽ ഫത്ത, കെ. അബ്ദുൽ റെസാഖ്, എ.പി.ഖലീൽ, പി.ടി.അശറഫ് സൈഫുദ്ദീൻ, ഫിറോസ് കെ, കാസിഫ് ജലീൽ, ഹിശാം അഹമ്മദ്, പി.വി.അനീഷ് അബു, കെ.വി.മുഹമ്മദ് മുനീർ, ജെ.പി കുഞ്ഞഹമ്മദ്, കെ.പി. സുബൈർ, ടി.കെ.അൻസാർ, സി.എച്ച്. ഫൈസൽ മായിൻ, സജീബ് ബിൻ അബുട്ടി, ഹിഷാം, എം.എ.നെജീബ് എന്നിവരും പങ്കെടുത്തു. 

Advertisment