ആകാശത്തിരുന്ന് ഖത്തർ ചുറ്റികാണാം ഇനി വെറും 45 മിനിറ്റിനുള്ളിൽ ! സഞ്ചാരികൾക്ക്​ അവസരമൊരുക്കി ‘ഡിസ്​കവർ ഖത്തർ’

New Update
G

ദോഹ: ഖത്തർ ചുറ്റികാണാം ഇനി വെറും 45 മിനിറ്റിനുള്ളിൽ. ആകാശത്തിരുന്ന്​ ദോഹയും ഖത്തറിലെ ​പ്രധാന കേന്ദ്രങ്ങളും ചുറ്റിക്കാണാൻ സഞ്ചാരികൾക്ക്​ അവസരമൊരുക്കുകയാണ് ‘ഡിസ്​കവർ ഖത്തർ’.

Advertisment

ചെറു വിമാനത്തിലേറി നഗരത്തിലെയും മറ്റും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും സാംസ്​കാരിക, കായിക വേദികളുമെല്ലാം ആകാശത്തിരുന്നുകൊണ്ട് കണ്ടു മടങ്ങിയെത്താവുന്ന രീതിയിലാണ് ഈ എയർ ടൂർ. ഏഷ്യ, യൂറോപ്പ്​, അമേരിക്ക രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്​ട്ര യാത്രികരുടെ പ്രധാന ട്രാൻസിറ്റ്​ ഹബ്​ എന്ന നിലയിൽ ദോഹയിലെത്തുന്ന യാത്രക്കാർക്കും ഖത്തർ സന്ദർശനത്തിനെത്തുന്നവർക്കും ഡിസ്​കവർ ഖത്തർ എയർടൂറിലൂടെ ആസ്വദിക്കാം.

എട്ടു പേർക്ക്​ ഇരിക്കാവുന്ന ഒറ്റഎഞ്ചിൻ ​ചെറു വിമാനമായ ‘സെസ്​ന 208 കരാവൻ’ ആണ്​ എയർടൂറിനായി ഡിസ്​കവർ ഖത്തർ അവതരിപ്പിക്കുന്നത്​.