ദോഹ: ഖത്തറിലേക്ക് പോവുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ഖത്തർ യാത്രയിൽ നിരോധിത വസ്തുക്കളും മയക്കുമരുന്നുകളും കൈവശമില്ലെന്ന് ഓരോ യാത്രക്കാരനും ഉറപ്പുവരുത്തണമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശത്തിൽ എംബസി ഓർമിപ്പിച്ചു.
ലഹരി വസ്തുക്കളും നിരോധിത മരുന്നുകളും കൈവശം വെച്ച് ഖത്തറിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർ പിടിയിലാകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
കുറിപ്പടിയില്ലാതെ മരുന്നുകളും, സ്വന്തം ആവശ്യത്തിനല്ലാത്ത മരുന്നുകളും കൊണ്ടുവരുന്നതിനുമെല്ലാം വിലക്കുണ്ട്. ഇത്തരത്തിൽ വിവിധ കേസുകളിലായി പിടിക്കപ്പെട്ട നിരവധി ഇന്ത്യക്കാരാണ് ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.