Advertisment

ചുട്ടു പൊള്ളി ഖത്തർ ! ശനിയാഴ്ച മുതൽ പുറം തൊഴിലാളികൾക്ക് ഉ​ച്ച​വി​ശ്ര​മം പ്ര​ഖ്യാ​പി​ച്ച് തൊ​ഴി​ൽ മ​ന്ത്രാ​ല​യം, കമ്പനികൾ നിയമം ലംഘിച്ചാൽ കടുത്ത നടപടി

New Update
V

ദോഹ: ഖത്തറിൽ ചൂട് വർധിച്ചതോടെ ​പു​റം​തൊ​ഴി​ലി​ട​ങ്ങ​ളി​​ൽ ജോലി ചെയ്യുന്നവർക്ക് ഉ​ച്ച​വി​ശ്ര​മ നി​യ​മം പ്ര​ഖ്യാപിച്ച് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. ശനിയാഴ്ച മുതൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന മ​ധ്യാ​ഹ്ന വി​ശ്ര​മ നി​യ​മം സെ​പ്റ്റം​ബ​ർ 15 വ​രെ നീ​ണ്ടു​നി​ൽ​ക്കുന്നതാണ്.

Advertisment

രാ​വി​ലെ 10 മണി മു​ത​ൽ ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​ത് നി​രോ​ധി​ക്കു​ന്ന​താ​ണ് ഈ നി​യ​മം.

നി​ശ്ചി​ത സ​മ​യ​ത്ത്​ തൊ​ഴി​ലാ​ളി​ക്ക്​ വി​ശ്ര​മം അ​നു​വ​ദി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ മ​ന്ത്രാ​ല​യത്തിന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും നിയമം ലം​ഘി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും

Advertisment