ഖത്തറിൽ അപകടത്തിന്റെ ചിത്രങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചാൽ പിടിവീഴും; മുന്നറിയിപ്പുമായി അധികൃതർ

New Update
F

ദോഹ: ഖത്തറിൽ ഇനി വാഹനാപകടങ്ങളുടെ ചിത്രങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുന്നവർ സൂക്ഷിക്കുക. ഇത്തരക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അധികൃതർ. അപകട ഫോട്ടോകൾ പകർത്തി അത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നവർക്ക് തടവും പിഴയുമാണ് ശിക്ഷയായി ലഭിക്കുക.

Advertisment

ഖത്തർ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ ട്രാഫിക് ഇൻവെസ്‌റ്റിഗേഷൻ ഓഫീസർ ക്യാപ്റ്റൻ ഖാലിദ് അബ്ദുല്ല അൽ കുവാരിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. മറ്റൊരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് അവരുടെ സമ്മതമില്ലാതെയും അനധികൃതമായും കടന്നുകയറുന്നത് നിയമവിരുദ്ധമാണെന്നും അപകട ഫോട്ടോകൾ എടുത്ത് പ്രചരിപ്പിക്കുന്നത് ഇത്തരം പ്രവൃത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമലംഘനം നടത്തുന്നവർക്ക് ഖത്തർ പീനൽ കോഡ് ആർട്ടിക്കിൾ 333 അനുസരിച്ച് രണ്ട് വർഷത്തിൽ കൂടാത്ത തടവോ അല്ലെങ്കിൽ 10,000 റിയാലിൽ കൂടാത്ത പിഴയോ ആണ് ശിക്ഷയായി ലഭിക്കുക. ചില സാഹചര്യങ്ങളിൽ ഈ രണ്ട് ശിക്ഷയും ഒരുമിച്ചനുഭവിക്കേണ്ടതായും വരും.

Advertisment