ദോഹയിലെ ഗലീലിയോ ഇന്റർനാഷണൽ സ്കൂളിന് സി.ബി.എസ്.സി സീനിയർ സെക്കണ്ടറി അഫിലിയേഷൻ ലഭിച്ചു

New Update
G

ദോഹ: ദോഹയിലെ മൈതറിലുള്ള ഗലീലിയോ ഇന്റർനാഷണൽ സ്കൂളിന് സി.ബി.എസ്.സി സീനിയർ സെക്കണ്ടറി അഫിലിയേഷൻ ലഭിച്ചു. 

Advertisment

അടുത്ത അധ്യായന വർഷത്തിൽ പതിനൊന്നാം ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ ജെ ജയലക്ഷ്മി അറിയിച്ചു.

2019 ൽ പ്രവർത്തനം ആരംഭിച്ച ഗലീലിയോ സ്കൂൾ കുറഞ്ഞ കാലം കൊണ്ട് അധ്യായന രംഗത്തും കലാ-കായിക മേഖലയിലും മികച്ച നിലവാരം കാഴ്ച്ചവച്ചു.

ഖത്തർ സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ യുണിറ്റും സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ നിലവിൽ 1700 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.