ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ സമയക്രമത്തിൽ മാറ്റം; ഒക്ടോബർ ഒന്ന് മുതലാണ് സമയത്തിലെ മാറ്റം

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
H

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു. ഒക്ടോബർ ഒന്ന് മുതലാണ് സമയക്രമത്തിൽ മാറ്റം വരിക.

Advertisment

രാവിലെ 8 മണി മുതൽ വൈകിട്ട് നാല് മണിവരെയാണ് എംബസി സമയം പുനക്രമീകരിച്ചിരിക്കുന്നത്. നിലവിൽ രാവിലെ 9 മണി മുതൽ 5.30 വരെയാണ് എംബസി പ്രവർത്തിക്കുന്നത്.

കോൺസുലാർ സേവനങ്ങളിൽ രാവിലെ 8 മുതൽ 11 വരെ അപേക്ഷകൾ സ്വീകരിക്കുകയും തുടർന്ന് ഉച്ചയ്ക്ക് 2 മണി മുതൽ രേഖകൾ നൽകുകയും ചെയ്യും.

Advertisment