Advertisment

ഖത്തറിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ കടുത്ത ശിക്ഷ

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
WASTE11.webp

ദോഹ: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ. ലോക ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി നഗരസഭ മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്. 

Advertisment

പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്താൽ 10,000 റിയാലാണ് പിഴ. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത ഉപേക്ഷിക്കണമെന്നും ബീച്ചുകൾ, നിരത്തുകൾ എന്നിവിടങ്ങളിൽ ഭക്ഷണമാലിന്യങ്ങൾ വലിച്ചെറിയരുതെന്നും അധികൃതർ നിർദേശിച്ചു.

പൊതുസ്ഥങ്ങളിലെ മാലിന്യപ്പെട്ടികളിൽ മാത്രമേ മാലിന്യങ്ങൾ ഇടാൻ പാടുള്ളു, പൊതുശുചിത്വ നിയമ പ്രകാരം അനുവദനീയമല്ലാത്ത ഇടങ്ങളിൽ മാലിന്യം ഇടുകയോ മലിനജലം ഒഴുക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നത് നിയമ ലംഘനമാണ്.

 നിയമം ലംഘിച്ചയാളുടെ ചെലവിൽ മാലിന്യം നീക്കുകയും ലംഘനത്തിന് ഉപയോഗിച്ച വാഹനം 3 മാസത്തിൽ കുറയാത്ത കാലയളവിൽ ജപ്തി ചെയ്യുമെന്നും അധികൃതർ അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 184 എന്ന നമ്പറിൽ ബന്ധപ്പെട്ട് വിവരം അറിയിക്കാമെന്നും അധികൃതർ നിർദേശിച്ചു.

Advertisment