ദോഹ: ദോഹയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഉടൻ തുടങ്ങുമെന്ന് എയർ ഇന്ത്യ. ഒക്ടോബർ 23 മുതൽ ആഴ്ചയിൽ ഏഴു ദിവസങ്ങളിലും ദോഹ-കൊച്ചി സെക്ടറിൽ സർവിസ് ഉണ്ടാവും.
ഓൺലൈൻ വഴി ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയുമാണ് ദോഹ-കൊച്ചി സെക്ടറിൽ നേരിട്ട് സർവീസ് നടത്തുന്ന ഇന്ത്യൻ ബജറ്റ് എയർലൈൻസുകൾ.
ഈ സർവീസുകൾക്ക് പുറമെയാണ് എയർ ഇന്ത്യയും ആഴ്ചയിൽ എല്ലാ ദിവസങ്ങളിലുമായി യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
പുലർച്ച 1.30ന് കൊച്ചിയിൽ നിന്നും പറന്നുയരുന്ന എയർ ഇന്ത്യ വിമാനം 3.45ന് ദോഹയിലെത്തും. 4.45ന് കൊച്ചിയിലേക്ക് തിരിച്ച് സർവീസ് നടത്തും. ഈ വിമാനം രാവിലെ 11.35ഓടെ കൊച്ചിയിൽ ഇറങ്ങുന്ന രൂപത്തിലാണ് സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.