ദോഹ: ഖത്തറിലെ ആദ്യകാല പ്രവാസിയും വ്യാപാര പ്രമുഖനുമായ ബേക്കൽ സാലിഹാജി ( സാലിച്ച ) (74 ) നിര്യാതനായി. ഇന്ന് പുലർച്ചെ ഖത്തർ ഹമദ് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോട് ബേക്കൽ സ്വദേശിയാണ്. കുറച്ചു കാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
54 വർഷമായി ഖത്തറിലെ വസ്ത്ര വ്യാപാര മേഖലയിലും സാമൂഹിക, ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു. ബോംബെ സിൽക്‌സ് , ലെക്സസ് ടൈലറിംങ് , സെഞ്ച്വറി ടെക്സ്റ്റയിൽസ്, പാണ്ട ഹൈപ്പർമാർക്കറ്റ്, ദാന സെന്‍റർ എന്നീ സ്ഥാപങ്ങളുടെ ചെയർമാൻ ആയിരുന്നു.
കെഎംസിസി കാസർകോട് ജില്ല പ്രസിഡന്‍റ്, സംസ്ഥാന ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: യു.വി. മുംതാസ്. മകൾ: ജാഫ്നത്. മരുമകൻ: മുഹമ്മദ് സമീർ ബദറുദ്ദീൻ.