ഖത്തര്‍: ഖത്തറിലെ പ്രശസ്തമായ എംഇഎസ് ഇന്ത്യൻ സ്കൂളിന്റെയും തൃശൂർ ചിറ്റിലപ്പള്ളി ഐഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക അംഗവും എഴുപതുകളുടെ തുടക്കത്തിൽ ഖത്തർ പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ച അയ്യപ്പൻ കോടത്ത് അബൂട്ടി ഹാജി ഇന്ന് കാലത്ത് ദോഹയിലെ ഹമദ് ഹോസ്പിറ്റലിൽ നിര്യാതനായി. ഭാര്യ: നദീറ. മകൾ: സജ്ന ഷഫീഖ്, സജീബ്. മരുമക്കള്‍: ഷഫീഖ്, നജ്‌ല.
ഖത്തറിൽ നിന്ന് ഇന്ന് നാട്ടിലേക്ക് കൊണ്ട് പോവുന്നതിന്റെ മുന്നോടിയായി ദോഹ അബൂഹമൂർ മസ്ജിദിൽ വെച്ച് മയ്യത്ത് നമസ്ക്കാരം നടത്തി. നാളെ അസർ നമസ്ക്കാരാനന്തരം ഖബറടക്കം നടത്തുവാൻ തീരുമാനിച്ചു. നാളെ പുലർച്ചെ 2.15 പുറപ്പെടുന്ന ഫ്ലൈറ്റിൽ നാട്ടിലേക്ക്.
നാളെ പുലർച്ചെ കൊച്ചിയിൽ എത്തുന്ന മൃതദേഹം സ്വദേശമായ തൃശൂർ ജില്ലയിലെ വടക്കേകാട് വൈലത്തൂർ വീട്ടിലേക്ക് എത്തിച്ചതിന് ശേഷം മയ്യത്ത് ഖബറടക്കം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തികരിച്ചിട്ടുണ്ട്
പരേതന്റെ വിയോഗത്തിൽ ഖത്തറിലെയും നാട്ടിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസമിതി പ്രിൻസിപാൾ, അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവര്‍ കുടുബദുഖത്തിൽ പങ്ക് ചേർന്ന് അനുശോചനം അറിയിച്ചു.