/sathyam/media/media_files/ElOpKsXPHoT3SPS9QL4a.jpg)
ദോഹ: ഖത്തറില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കോഴിക്കോട്​ അരീക്കാട് വലിയപറമ്പിൽ മുഹമ്മദ്​ സിറാജ്​​-ഷബ്​നാസ് ദമ്പതികളുടെ മകളായ ജന്നാ ജമീല(7)യും, കണ്ണൂർ ചുഴലി പാറങ്ങോട്ട് ഷാജഹാന്റെയും ഫഹ്‌സീനയുടെയും മകനായ മുഹമ്മദ് ഷദാ (10) നും ആണ് മരിച്ചത്.
ഖത്തറിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണാണ് ജന്നാ ജമീലയുടെ മരണം. പൊഡാർ പേൾ സ്കൂൾ രണ്ടാം ക്ലാസ്​ വിദ്യാർഥിനിയാണ്. മുഹമ്മദ്​ (പൊഡർ പേൾ സ്​കൂൾ വിദ്യാർഥി) സഹോദരനാണ്​.
അസുഖ ബാധിതനായി ചികിത്സയിലായിരുന്ന മുഹമ്മദ് ഷദാൻ സിദ്ര ആശുപത്രിയിലാണ് മരിച്ചത്. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിയാണ്. അഞ്ചാം ക്ലാസുകാരനായ ഷദാൻ നാളുകളായി ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: ഷഹാൻ (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), ഷിയാൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us