ഖത്തര്‍: മലപ്പുറം ജില്ലാ പ്രവാസി അസ്സോസിയേഷൻ ഖത്തർ (മജെസ്റ്റിക് മലപ്പുറം) ന്റെ പ്രൗഢഗഭീരമായ ലോഞ്ചിങ് മെയ് 30, 31 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ ക്യുഎന്‍സിസിയിൽ നടത്തുന്നു. അതോടുനുബന്ധിച്ച് 30ന് കെഎന്‍എ ഖാദർ, എം സ്വരാജ്, ആര്യാടൻ ഷൗക്കത്ത്, ആലോങ്കോട് ലീലാ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കുന്ന വിപുലമായ സാംസ്കാരിക സമ്മേളനവും ഉണ്ടായിരിക്കും. സാംസ്കാരിക സമ്മേളത്തിന് പ്രവേശനം സൗജന്യം ആയിരിക്കും.
ഇതിന്റെ ഭാഗമായി മെയ് 31 വൈകീട്ട് പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാർ & ടീം (പ്രൊജക്ട് മലബാറിക്കസ് ബാന്‍റ് ) അവരുടെ മുഴുവന്‍ ബാൻഡ് ടീമുമായി ഖത്തർ ക്യുഎന്‍സിസിയിൽ എത്തുന്നു. പാസ്സ് മുഖേനെയാണ് ഈ പരിപാടിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്. മജെസ്റ്റിക് ഭാരവാഹികളെ മുൻകൂട്ടി ബന്ധപെടുക