ഖു​ർ​ആ​ൻ നി​ന്ദയിൽ പ്രതിഷേധം; സ്വീ​ഡി​ഷ് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ബ​ഹി​ഷ്ക​രി​ച്ച് ഖത്തറിലെ സൂപ്പർമാർക്കറ്റുകൾ

സ്വീ​ഡ​നി​ലും ഡെ​ന്മാ​ർ​ക്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഖു​ർ​ആ​ൻ നി​ന്ദ​ക്കെ​തി​രെ അ​റ​ബ് ലോ​ക​ത്ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉയരുന്നത്.

New Update
sweedish product

ദോഹ: സ്വീഡനിൽ ഖു​ര്‍ആ​ന്‍ ക​ത്തി​ക്ക​ല്‍ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്വീ​ഡി​ഷ് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ബ​ഹി​ഷ്ക​രി​ച്ച് ഖത്തറിലെ ​റീ​ട്ടെ​യി​ല്‍ വ്യാ​പാ​ര​ ശൃം​ഖ​ല. സൂ​ഖ് അ​ല്‍ ബ​ല​ദി സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റാ​ണ് സ്വീ​ഡി​ഷ് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്.

Advertisment

സ്ഥാ​പ​ന​ത്തി​ന്റെ വിവിധ ശാ​ഖ​ക​ളി​ല്‍ നി​ന്ന് സ്വീ​ഡി​ഷ് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​കയാണ്. ഇ​നി​ ഒരു അ​റി​യി​പ്പ് ഉണ്ടാ​കു​ന്ന​തു​വ​രെ സ്വീ​ഡി​ഷ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ബ​ഹി​ഷ്ക​ര​ണം തു​ട​രു​മെ​ന്ന് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ധി​കൃ​ത​ർ പുറത്ത് വിട്ട പ്ര​സ്താ​വ​ന​യി​ൽ പറയുന്നു. 

സ്വീ​ഡ​നി​ലും ഡെ​ന്മാ​ർ​ക്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഖു​ർ​ആ​ൻ നി​ന്ദ​ക്കെ​തി​രെ അ​റ​ബ് ലോ​ക​ത്ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉയരുന്നത്.

 

Advertisment