/sathyam/media/media_files/RCDd1SYOSUNnkBGllthH.jpg)
ദുബൈ: ഖുര്‍ആന്‍ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രവാസി വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗ്ലോബല്‍ തലത്തില്‍ സംഘടിപ്പിക്കുന്ന തര്‍തീല്‍ ഒമ്പതാം പതിപ്പിന് തുടക്കം. 25 രാഷ്ട്രങ്ങളിലായി നടക്കുന്ന തര്‍തീല്‍ മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
വിശുദ്ധ ഖുർആനിന്റെ ശരിയായ പാരായണ നിയമങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തിൽ പ്രത്യേക സിലബസ് അടിസ്ഥാനമാക്കിയുള്ള തഹ്‌സീന്‍ പഠന സെഷനുകളും ഇതോടനുബന്ധിച്ച് നടക്കും. ഖുര്‍ആന്‍ പ്രഭാഷണം, ട്വീറ്റ്, ക്യുലോഗ്‌സ്, വനിതകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക രചനാ മത്സരങ്ങള്‍ തുടങ്ങിയവും തര്‍തീലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കിഡ്‌സ്, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി തിലാവത് (പാരായണം), ഹിഫ്‌സ് (മനഃപാഠം), കഥ പറയല്‍, ഖുര്‍ആന്‍ ക്വിസ്, സെമിനാര്‍, രിഹാബുല്‍ ഖുര്‍ആന്‍, മുബാഹസ, ഇസ്മുല്‍ ജലാല എന്നീ മത്സരങ്ങള്‍ നടക്കും.
രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും +966 50 264 6031, +966 54 712 9992 എന്ന നമ്പറില്‍ ബന്ധപ്പെടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us