അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തി ഇസ്രയേലിന്റെ ​പലസ്തീൻ ആക്രമണം. ഇസ്രയേലിനെതിരെ ശബ്ദമുയർത്തി സൗദി അറേബ്യ

നേരിട്ട് ജനവാസ മേഖലയിൽ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളെ തെല്ലും പരിഗണിക്കാതെയാണെന്ന് സൗദി കുറ്റപ്പെടുത്തി.

author-image
സൌദി ഡെസ്ക്
Updated On
New Update
SAUDHI AREBIA FLAG

റിയാദ്: ഇസ്രയേലിനെ കടന്നാക്രമിച്ച് സൗദി അറേബ്യ രം​ഗത്ത്. ഗസ്സ മുനമ്പിൽ ഇസ്രയേൽ പുനരാരംഭിച്ച ആക്രമണത്തെ ശക്തമായി എതിർത്ത് സൗദി അറേബ്യ.

Advertisment

നേരിട്ട് ജനവാസ മേഖലയിൽ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളെ തെല്ലും പരിഗണിക്കാതെയാണെന്ന് സൗദി കുറ്റപ്പെടുത്തി.


ഇസ്രയേൽ ഈ കലാപവും നാശം വിതക്കലും കൊലപാതകങ്ങളും ഉടൻ അവസാനിപ്പിക്കണമന്ന് സൗദി അറേബ്യ ആവശ്യപ്പെടുന്നു. 


നീതി തരുമ്പുമില്ലാത്ത ഇസ്രയേലെന്ന യുദ്ധ മെഷീനിൽ നിന്ന് പലസ്തീൻ ജനതക്ക് സുരക്ഷ ഉറപ്പാക്കണം. ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ അനിവാര്യമാണ്.

അതുവഴി ഇസ്രയേലിന്റെ ക്രൂരകൃത്യങ്ങളും പലസ്തീൻ ജനത അനുഭവിക്കുന്ന കെടുതിയും തടയാനാകണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

Advertisment