New Update
/sathyam/media/media_files/2025/11/10/saju-alex-2025-11-10-15-28-14.jpg)
ദുബായ്: അടൂർ മംഗലശ്ശേരിൽ പരേതരായ അലക്സിന്റെയും കൈപ്പട്ടൂർ ആക്കാകുഴിയിൽ ലീലാമ്മ അലക്സിന്റെയും ഇളയ മകനും ദുബായ് മാറാനാഥാ ഫുൾ ഗോസ്‌പെൽ ചർച്ച് സഭയിലെ അംഗവും, ദുബായ് ഐകെഇഎയിലെ സീനിയർ ഐ റ്റി മാനേജറുമായ സാജു അലക്സ് ഹൃദയാഘതത്തെ തുടർന്ന് ദുബൈയിൽ മരണപ്പെട്ടു.
Advertisment
നവംബർ 8 ശനിയാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ വന്ന ശേഷം നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥയും അനുഭവപ്പെടുകയും ഛർദിച്ചതിനെയും തുടർന്ന് ഭാര്യ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് കാറിൽ കൊണ്ട് പോകുന്ന വഴി മരണപ്പെടുകയായിരുന്നു.
കമ്പനി ആവശ്യത്തിനായി നവംബർ 9 ഞാറാഴ്ച്ച രാവിലെ ദുബൈയിൽ നിന്നും സ്വിറ്റ്സർലൻഡിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
ഭാര്യ : സ്വപ്ന സാജു. മക്കൾ : രണ്ട് പെണ്മക്കളും ഇളയ ഒരു മകനും (എല്ലാവരും ദുബായ്). സഹോദരങ്ങൾ : പരേതരായ സാജൻ, സജി.
സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us