/sathyam/media/media_files/2025/01/19/FKmpjs3UbtffV4IrNxXY.jpeg)
മക്ക : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എന്‍എസ് യു മുന്‍ ദേശീയ അധ്യക്ഷനും മുന്‍ ഏഐസിസി ജനറല്‍ സെക്രട്ടറിയും കര്‍ണാടക ഗവണ്മെന്റ് ചീഫ് വിപ്പുമായ സലീം അഹമ്മദിന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രവാസി സംഘടനയായ ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മക്കാ സെന്‍ട്രല്‍ കമ്മിറ്റി ഊഷ്മള സ്വീകരണം നല്‍കി.
മക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകാപരവും ശ്ലാഖനീയവും ആണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കും അഖിലേന്ത്യാ നേതൃത്വത്തിനും ഒരു മുതല്‍ക്കൂട്ട് ആകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മക്ക അസീസിയയിലെ പാനൂര്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ പരിപാടി ഐഒസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ജാവേദ് മിയാന്‍ദാദ് ഉത്ഘാടനം ചെയ്തു.
ഐഒസി മക്കാ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി ചുനക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് തൊടുപുഴ സ്വാഗതം ആശംസിച്ച യോഗത്തില്‍ സീനിയര്‍ ലീഡര്‍ ഷാനിയാസ് കുന്നിക്കോട് മുഖ്യ പ്രഭാഷണം നടത്തി.
സീനിയര്‍ ലീഡര്‍ സാക്കിര്‍ കൊടുവള്ളി മുഖ്യാഥിതിയെ മൂവര്‍ണ്ണ ഷാള്‍ അണിയിച്ചു. ഐഒസി മക്കാ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് മണ്ണാര്‍ക്കാട്, നിസാം കായംകുളം, മുഹമ്മദ് ഷാ പോരുവഴി, ഷംനാസ് മീരാന്‍ മൈലൂര്‍, ഇഖ്ബാല്‍ ഗബ്ഗല്‍, അബ്ദുല്‍ സലാം അടിവാട്, റഫീഖ് വരന്തരപ്പിള്ളി, നിസാ നിസാം, ഷംസ് വടക്കഞ്ചേരി, ജെയ്സ് സാഹിബ് ഓച്ചിറ, ഫിറോസ് എടക്കര, ഷാജഹാന്‍ കരുനാഗപ്പിള്ളി, ഷീമാ നൗഫല്‍, റോഷ്ന നൗഷാദ്, സമീനാ സാക്കിര്‍ ഹുസൈന്‍, സര്‍ഫറാസ് തലശ്ശേരി ,മുഹമ്മദ് അസ്ലം, മുഹമ്മദ് സദ്ദാം ഹുസൈന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
സ്വീകരണത്തിന് മറുപടി പറഞ്ഞ സലീം അഹമ്മദ്, ഐഒസി മക്കാ സെന്‍ട്രല്‍ കമ്മിറ്റിയുടെ, പ്രവാസികള്‍ക്കും ഹാജിമാര്‍ക്കുമായി ചെയ്തു വരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളേയും സന്നദ്ധ സേവന രംഗത്തെ പ്രവര്‍ത്തനങ്ങളേയും പ്രശംസിച്ചതോടൊപ്പം പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെട്ട് പ്രശ്‌ന പരിഹാരങ്ങള്‍ക്കും മറ്റും പൂര്‍ണ്ണ പിന്തുണയും സഹായങ്ങളും വാഗ്ദാനം നല്‍കുകയും ചെയ്തു.
സ്വീകരണ പരിപാടിയ്ക്ക് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നൗഷാദ് കണ്ണൂര്‍, ഷറഫുദ്ദീന്‍ പൂഴിക്കുന്നത്ത്, ഷാഫി കുഴിമ്പാടന്‍ ഫറോക്ക്, നഹാസ് കുന്നിക്കോട്, ഷബാന ഷാനിയാസ്, ബദരിയ്യ ഈസ, ജെസീന അന്‍വര്‍, ജെസ്സി ഫിറോസ്, മിസിരിയ്യ റഫീഖ്, ഷീബ സെയ്ദ്, റുഖിയ്യ ഇക്ബാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഇബ്രാഹിം കണ്ണങ്കാര്‍ യോഗത്തിന് നന്ദിയും പറഞ്ഞു.
Noushad Thodupuzha
Ganaral secratory
IOC MAKKAH CENTRAL COMMITTEE
+966 56 619 8264