സമയോചിതം "സമന്വയ" പൊന്നാനി;  യുദ്ധം നിർത്താനുള്ള നീക്കങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഇന്ത്യൻ പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചു

ആശങ്കയുടെയും അസ്വസ്ഥതയുടെയും അന്തരീക്ഷത്തിൽ സാധ്യമാകുന്ന നീക്കങ്ങളുമായി പൊന്നാനിയിലെ ഒരു കൂട്ടായ്മ.

New Update
samabwaya

ജിദ്ദ: ആശങ്കയുടെയും അസ്വസ്ഥതയുടെയും അന്തരീക്ഷത്തിൽ സാധ്യമാകുന്ന നീക്കങ്ങളുമായി പൊന്നാനിയിലെ ഒരു കൂട്ടായ്മ.

Advertisment

അമേരിക്കയും  ഇസ്രയേലും ചേർന്ന്  ഇറാന് മേൽ  അടിച്ചേൽപ്പിച്ച  യുദ്ധം മൂലം  മിഡിൽ ഈസ്റ്റിൽ  നിലനിൽക്കുന്ന സ്ഥിതിഗതികളിലേക്ക്  ശ്രദ്ധ ക്ഷണിച്ചും  നടപടി  ആവശ്യപ്പെട്ടുകൊണ്ടും  പൊന്നാനിയിലെ  പൊതുകൂട്ടായ്മയായ  സമന്വയ പൊന്നാനി  പ്രധാനമന്ത്രി  നരേന്ദ്ര മോദിക്ക്  സന്ദേശം  അയച്ചു.


ഒരു കോടിയിൽ പരം ഇന്ത്യക്കാർ ജോലി ചെയ്ത് വരുന്ന മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും സാമ്രാജ്യത്വ ശക്തികളുടെയും തേർവ്വാഴ്ച കാരണം ഇന്ത്യക്കാർ തികഞ്ഞ ഭയപ്പാടിലും അരക്ഷിതാഅവസ്ഥയിലും ആണെന്ന്  ചൂണ്ടിക്കാട്ടിയ  സന്ദേശം  യുദ്ധം എത്രയും വേഗം അവസാനിപ്പിച്ച് ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിക്കാൻ  സാധ്യമായ  ഇടപെടലുകൾ  സത്വരമായി  നടത്തണമെന്ന്  ആവശ്യപ്പെട്ടു.


സന്ദേശം  തയാറാക്കാനും  അത് പ്രധാനമന്ത്രിക്ക്  അയച്ചു കൊടുക്കാനും വേണ്ടി  ചേർന്ന  യോഗത്തിൽ  ചെയർമാൻ കെ എം  മുഹമ്മദ്‌ ഖാസിം കോയ  അധ്യക്ഷത വഹിച്ചു.  


അബ്ദുൽ മജീദ് ഫൈസി, അബ്ദുറഹ്മാൻ ഫാറൂഖി, ശാഹുൽ ഹമീദ് മുസ്‌ലിയാർ, ജാവ അഷറഫ്,വി എം ബഷീർ, സ്വാലിഹ് കെ, ഉമ്മർ എ ബി, മുഹമ്മദ്‌ ഇക്ബാൽ കെ കെ എന്നിവർ സംസാരിച്ചു.

Advertisment