Advertisment

കലാ സാംസ്‌കാരിക കായിക ജീവകാരുണ്യ മേഖലയിൽ ഒമ്പത് വർഷം പിന്നിട്ട് സംസാ സാംസ്‌കാരിക സമിതി ബഹ്‌റൈൻ

New Update
samsa samithi1.jpg

സംസാ സാംസ്‌കാരിക സമിതി ബഹ്‌റൈന്റെ കലാ സാംസ്‌കാരിക കായിക ജീവകാരുണ്യ മേഖലയിൽ ഒമ്പത് വർഷം പിന്നിട്ടിരിക്കുകയാണ്.   ഒമ്പത് വർഷക്കാലം കൊറോണ കാലം ഒഴിച്ച് നിർത്തിയാൽ സാംസ ഇഫ്താർ വിരുന്നുകൾ മാനവ ഐക്യത്തിന്റെ ശഖു നാദമായി കൊണ്ടാടാറുണ്ട്. ഈ വർഷത്തെ ഇഫ്താർ സംഗമവും മത മൈത്രി സംഗമമായി മാറി .കൺവീനർ ദിലീപിന്റെ നേതൃ ത്വത്തിൽ 22.03.2024 വെള്ളിയാഴ്ച സൽമാനിയയിലെ കലവറ പാർട്ടി ഹാളിൽ ബഹ്റിന്റെ നാനാ തുറകളിലുള്ള ആളുകളെ ജാതി മത രാഷ്ട്രീയ ചിന്തകൾക്കപ്പുറം ഏകോപിപ്പിച്ചുകൊണ്ട് നല്ല ജന പങ്കാളിത്തതോടെ നടത്താൻ സാധിച്ചു.

Advertisment

സാംസ്‌കാരിക സമ്മേളനത്തിൽ ഗൾഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ നദ്‌വി ഇരിങ്ങൽ, സെന്റ് തോമസ് ചർച്ച് വികാരി ഫാദർ ബിനുമോൻ ബേബി, ഇസ്കോൺ ബഹ്‌റൈൻ പ്രഭുജി പ്രസന്നത്മാ നിമായ് ദാസ് എന്നി പണ്ഡിതന്മാർ റമദാന്റെ പ്രാധാന്യ ത്തേക്കുറിച്ച് പ്രഭാഷണം നടത്തി. ചടങ്ങുകൾക്ക് സാംസ ജനറൽ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതവും പ്രസിഡന്റ ബാബു മാഹി അധ്യക്ഷ പ്രസംഗവും നടത്തി. തുടർന്ന് റമദാൻ സന്ദേശം നൽകിക്കൊണ്ട് ജമാൽ നദ്‌വി ഇരിങ്ങൽ വളരെ അർത്ഥവത്തായ രീതിയിലുള്ള പ്രഭാഷണം നടത്തി. ലോകത്താകമാനം വർണത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ വിഭജനവും വിവേചനവും നടന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഇത്തരം സൗഹൃദ സംഗമങ്ങൾ ബഹറിനിൽ നമ്മൾ നടത്തുന്നത് എന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഉണർത്തിച്ചു. 

samsa sam1i.jpg

വർണ്ണ വെറിയുടെ പുതിയ രൂപങ്ങൾ നമ്മുടെ കൊച്ചു കേരളത്തിലും അതിന്റെ വിഷ പത്തികൾ വിടർത്തികൊണ്ട് നൃത്തം വെക്കുന്ന കാഴ്ചയാണ് നമ്മൾ ഇന്ന് കാണുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കലാമണ്ഡലം സത്യഭാമ എന്നാ നൃത്ത അധ്യാപിക  രാമകൃഷ്ണൻ എന്ന് പറയുന്ന മറ്റൊരാധ്യാപകനെ നിറത്തിന്റെയും ജാതിയുടെയും പേരിൽ അധിക്ഷേപിച്ചിരിക്കുന്നു. ഇതിനെതിരെ അതിജാഗ്രതയോടെ മനവീക സമൂഹം മുന്നോട്ട് വന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തുടർന്ന് നടത്തിയ രണ്ട്  പ്രഭാഷണങ്ങളിലും മതേതരത്വവും ജനാധിപത്യവും നാട്ടിൽ പുലർന്നുകാണാൻ ആഗ്രഹിക്കുന്ന മനവീക മൂല്യങ്ങൾ മനസ്സിൽ പേറുന്ന ഒരു പറ്റം ആൾക്കാരുടെ കൂട്ടായ്മയാണ് സാംസയെന്നും ഇത്തരം പ്രവർത്തനങ്ങൾ ഇനിയും മുന്നോട്ട് പോകട്ടെ എന്നും രണ്ട് പ്രഭാഷകരും ആവർത്തിച്ചു.

തുടർന്ന് ആശംസകൾ അർപ്പിച്ച് കൊണ്ട് ബഹ്‌റൈൻ പ്രതിഭ പ്രതിനിധി ബിനു കരുണാകരൻ, വടകര സഹൃദയ വേദിയുടെ പ്രതിനിധി വീനിഷ്, സംസായുടെ രക്ഷധികാരികളായ മനീഷ് പോന്നോത്ത്, മുരളി കൃഷ്ണൻ, വത്സരാജ്, ജേകബ് കൊച്ചുമോൻ, ചടങ്ങുകൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ട്രെഷറർ റിയാസ് കല്ലമ്പലം,ലേഡീസ് വിഗ് സെക്രട്ടറി അപർണ രാജ്‌കുമാർ, ഇന്ഷാ റിയാസ്, സാംസ ജോയിന്റ് സെക്രട്ടറി സിതാര മുരളി കൃഷ്ണൻ എന്നിവർ സംസാരിച്ചു. സാംസയുടെ വൈസ് പ്രസിഡണ്ട്‌ സോവിൻ നന്ദി പറഞ്ഞു. ഈ ചടങ്ങിന് ശേഷം നടന്ന സ്നേഹ വിരുന്നിൽ മുഴുവൻ പേരും പങ്കെടുത്തു. നോമ്പു തുറക്കുശേഷം ഈ ഒരു ചടങ്ങ് സംസാ കുടുംബ സംഗമമാക്കി മാറ്റി. ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികളും അരങ്ങേറി.വിനീത് മാഹി,രഘുദാസ്, രാജൻ മാളൂർ, സംഗീത്,അനിൽ കുമാർ,മനോജ്‌,നിർമല ജേകബ്, ജിഷ ദാസ്,  തുടങ്ങി വനിത വിങ്ങിന്റെയും ചിൽഡ്രൻസ് വിങ്ങിന്റെയും മുഴുവൻ പേരും  പരിപാടിക്ക് നേതൃത്വം നൽകി.

Advertisment