"ഗാനലോക വീഥികളിൽ" സൗദീതല പ്രകാശനം നിർവ്വഹിച്ചു

New Update
6f7c1bdd-0b2a-486e-9d82-a02234c2ac34

ദമ്മാം:   പ്രശസ്ത ഗായകൻ ഫിറോസ് ബാബുവിന്റെ ആത്മകഥ "ഗാനലോക വീഥികളിൽ" സൗദിയിൽ പുറത്തിറങ്ങി.   പുസ്തകത്തിന്റെ സൗദീതല പ്രകാശനം   കെ എം സി സി നാഷണൽ കമ്മിറ്റി സാംസ്‌കാരിക വിഭാഗം ചെയർമാൻ മാലിക് മഖ്ബൂൽ ആലുങ്ങൽ നിർവഹിച്ചു.  മാപ്പിള പാട്ടിനോടൊപ്പം കഴിഞ്ഞ ആറ് പതിറ്റാണ്ടോളം കാലം  സഞ്ചരിച്ച ഫിറോസ് ബാബുവിന്റെ ആത്മകഥ അരനൂറ്റാണ്ട് കാലത്തെ മാപ്പിളപ്പാട്ടിന്റെ കഥ പറയുന്ന അപ്പൂർവ്വ ഗ്രന്ഥമാണെന്ന് പ്രകാശന കർമ്മം നിർവ്വഹിച്ച് സംസാരിക്കവേ മാലിക് മഖ്ബൂൽ അഭിപ്രായപ്പെട്ടു.

Advertisment

റഹ്‌മാൻ കാരയാട്  പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി.

ഫിറോസ് ബാബു, കെ എം ബഷീർ, മൻസൂർ പള്ളൂർ, മുഹമ്മദ് കുട്ടി കോടൂർ, ശിഹാബ് കൊയിലാണ്ടി, സിദ്ധീഖ് പാണ്ടികശാല, ഡോ രാജീവൻ, ബക്കർ എടയന്നൂർ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment