/sathyam/media/media_files/2025/08/02/saudi-arabia-flag-2025-08-02-23-54-56.jpg)
റിയാദ്: സൗദി അറേബ്യയിലെ വർക് ഷോപ്പുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കാനും നഗരശുചിത്വം നിലനിർത്താനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇനി മുതൽ വർക് ഷോപ്പു​ട​മ​ക​ൾ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ‘ബ​ല​ദി’ പ്ലാ​റ്റ്​ഫോമിലൂടെ മു​നി​സി​പ്പ​ൽ ലൈ​സ​ൻ​സ്, കൊ​മേ​ഴ്​ഷ്യ​ൽ ര​ജി​സ്​ട്രേ​ഷ​ൻ എന്നിവ നേടണം. ഇത് സംബന്ധിച്ച ഉത്തരവ് സൗ​ദി മു​നി​സി​പ്പ​ൽ ഭ​വ​ന​കാ​ര്യ മ​ന്ത്രാ​ല​യം പുറത്തിറക്കി.
വർക് ഷോപ്പുകളെ നാലായി തരംതിരിച്ചാകും ലൈസൻസ് അനുവദിക്കുക. മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, ബോ​ഡി വ​ർ​ക്ക്, ട​യ​ർ-​ഓ​യി​ൽ സ​ർ​വി​സു​ക​ൾ എ​ന്നി​ങ്ങ​നെയാണ് തരം തിരിക്കുക. വർക് ഷോപ്പുകളുടെ മു​ൻ​ഭാ​ഗം ‘അ​ർ​ബ​ൻ കോ​ഡ്’ നിയമങ്ങൾ പാലിക്കുന്ന രീതിയിൽ വേണം ക്രമീകരിക്കാൻ.
മതിയായ പാ​ർ​ക്കി​ങ്​ സൗ​ക​ര്യം,​ കെട്ടിടത്തിനുള്ളിൽ സി.​സി.​ടി.​വി കാ​മ​റ​ക​ൾ, അ​ഗ്നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ൾ, ലൈ​സ​ൻ​സ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ ബോ​ർ​ഡു​ക​ൾ എ​ന്നി​വ ഉണ്ടായിരിക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us