Advertisment

'മൈത്രി കേരളീയം' നവംബര്‍ 1ന്;  പോസ്റ്റര്‍ പ്രകാശനം ചെയ്തു

റിയാദിലെ കരുനാഗപ്പള്ളി നിവാസികളൂടെ കൂട്ടായ്മ മൈത്രി 2005ലാണ് രൂപീകരിച്ചത്.

New Update
8686

റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ 19-ാം വാര്‍ഷികം 'മൈത്രി കേരളീയം-2024' നവംബര്‍ 1ന് വിവിധ പരിപാടികളോടെ അരങ്ങേറും. വൈകിട്ട് 7.00 മുതല്‍ മലാസ് ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

Advertisment

മൈത്രി കേരളീയം പുരസ്‌ക്കാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കും മൈത്രി കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരം ഡോ. പുനലൂര്‍ സോമരാജന്‍ ഗാന്ധിഭവനും സമ്മാനിക്കും. മൈത്രി ഹ്യുമാനിറ്റേറിയന്‍ പുരസ്‌ക്കാരത്തിന് യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വിളയിലിനെയും തെരഞ്ഞെടുത്തു.

റിയാദിലെ കരുനാഗപ്പള്ളി നിവാസികളൂടെ കൂട്ടായ്മ മൈത്രി 2005ലാണ് രൂപീകരിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിര്‍ധനര്‍ക്കും ആശ്വാസം പകരുന്ന നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. 200ലധികം കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം 'മൈത്രി കേരളീയം' പരിപാടിയില്‍ പ്രഖ്യാപിക്കും.

'മൈത്രി കേരളീയം' പോസ്റ്റര്‍ പ്രകാശനം ഹബീബ് അബൂബക്കര്‍, അസീസ് വള്ളിക്കുന്ന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത്, ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശേരില്‍, പ്രോഗ്രാം കണ്‍വീനറും, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായ ഷംനാദ് കരുനാഗപ്പള്ളി, ജീവകാരുണ്യ കണ്‍വീനര്‍ മജീദ് മൈത്രി, ചെയര്‍മാന്‍ ബാലു കുട്ടന്‍, ഫത്തഹുദീന്‍, ഷാജഹാന്‍ മൈനാഗപ്പള്ളി, ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു. മൈത്രി കേരളീയം പരിപാടിയില്‍ സാംസ്‌കാരിക സമ്മേളനത്തിന് പുറമേ ഗാനമേള, വിവിധ കലാപരിപാടികള്‍, ന്യത്തന്യത്ത്യങ്ങള്‍ എന്നിവ അരങ്ങേറുമെന്നും സംഘാടകര്‍ അറിയിച്ചു.

 

Advertisment