New Update
/sathyam/media/media_files/4pqeRavIQFnQHAGarAhm.jpg)
കമീസ് മുശൈത്ത്: സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ആന്ധ്രാ പ്രദേശ് സ്വദേശി ഹബീബുള്ള ബാഷയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വാദി ബിന്‍ ഹഷ്ബല്‍ ഹീമ റോഡില്‍ ട്രയ്‌ലര്‍ മലയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അബഹയില്‍ നിന്ന് മൃതദേഹം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ബാഗ്ലൂരില്‍ എത്തിച്ചു.
Advertisment
മൂന്ന് മാസം മുമ്പ് മരണപ്പെട്ട തിരുവനന്തപുരം അനവൂര്‍ സ്വദേശി സുരേഷിന്റെ മൃതദേഹം ബുധനാഴ്ച്ച അബഹ, ജിദ്ദ, ഡല്‍ഹി വഴി ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തും.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജീവ കാരുണ്യ വിഭാഗം മെമ്പര്‍ ഇബ്രാഹിം പട്ടാമ്പി, ഷമീര്‍ ഇബ്രാഹിം, ശിഹാബുദ്ധീന്‍ മാട്ടുമ്മല്‍, പാച്ചി എന്നിവര്‍ രംഗത്തുണ്ടായിരുന്നു.