New Update
/sathyam/media/media_files/2025/05/16/VE9aIQpzsv7MP4uoE30T.jpg)
റിയാദ്: റിയാദ് ഡ്രൈവേഴ്സ് (1) ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തി. ഗ്രൂപ്പ് അഡ്മിൻ നാസർ തെച്ചിയുടെ അദ്ധ്യക്ഷതയിൽ ബ്ലഡ് ഡെണർസ് കേരള (ബി.ഡി.കെ)സൗദി പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി ക്യാബിൻ്റെ ഉൽഘാടന കർമ്മം നിർവ്വഹിച്ചു.
Advertisment
നൂറിൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പ് രാവിലെ 9 മണിമുതൽ ആരംഭിച്ച് വൈകീട്ട് മൂന്ന് മണി വരെ നടന്നു.റിയാദിലെ സമൂഹിക സംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തകരായ ഷെരിക് തൈക്കണ്ടി, സലിം വല്ലിലാംപുഴ, എന്നിവർ ആശംസകൾ അറീച്ച് സംസാരിച്ചു,സലീം ചാവക്കാട് അസ്ക്കർ മഞ്ചേരി സിറാജ് കണ്ണൂർ സമദ് മങ്കട ഷാജഹാൻ വയനാട് എന്നിവർ ക്യാമ്പിന് നോതൃതം നൽകി,ഉസ്മാൻ മഞ്ചേരി സ്വാഗതവും അബ്ദുൽറഷീദ് തൃശൂർ നന്ദിയും പറഞ്ഞു