Advertisment

റിയാദിൽ പ്രവാസിയായ മലയാളി തീർത്ഥാടകയെ മക്കയിൽ വെച്ച് കാണാതായതിൽ ദുരൂഹത

റിയാദിലുണ്ടായിരന്ന മകന്‍ മക്കയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   വർഷങ്ങൾക്ക് മുമ്പ്  സന്ദർശക വിസയിൽ റിയാദിലെ മകന്റെ അടുത്തേക്ക്  എത്തിച്ചേർന്ന  ഇവർ  വിസ പുതുക്കിക്കൊണ്ടാണ് ഇപ്പോഴും പ്രവാസിയായി കഴിയുന്നത്.

New Update
marium naseer

ജിദ്ദ:   റംസാനിലെ അവസാന പത്തില്‍  മക്കയിലെ  ഹറം  പള്ളിയിൽ  ആരാധനയിൽ കഴിയാനെത്തിയ മലയാളി വനിതാ തീർത്ഥാടകയെ മക്കയിൽ വെച്ച്  കാണാതായി.    റിയാദിൽ പ്രവാസി ജീവിതം നയിക്കുന്ന  എറണാകുളം, വാഴക്കാല, തുരുത്തേപറമ്പ് സ്വദേശിനി മറിയം നസീർ  (65) ആണ് കാണാതായത്.    മാര്‍ച്ച് 31 മുതലാണ് ഇവരെ സംബന്ധിച്ചുള്ള വിവരങ്ങൾ നിലച്ചതെന്ന് ബന്ധുക്കൾ  അറിയിച്ചു. 

Advertisment

റിയാദില്‍നിന്നുള്ള ഉംറ സംഘത്തോടൊപ്പമാണ് ഇവര്‍ മാര്‍ച്ച് 28 ന് മക്കയിലെത്തിയത്. മാര്‍ച്ച് 31 ന് റിയാദിലുള്ള മകന്‍ മനാസ് അല്‍ ബുഹാരിയെ വിളിച്ച് താന്‍ ഖുര്‍ആന്‍ പാരായണത്തിലേക്കു പ്രവേശിക്കുകയാണെന്ന് പറഞ്ഞ് മൊബൈല്‍ ഫോണ്‍ ഓഫാക്കിയതായിരുന്നു. പിന്നീട് ഉമ്മയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഓഫായിരുന്നുവെന്ന് മകന്‍ പറഞ്ഞു. 

അതേസമയം, ഏപ്രിൽ  ഒന്നിനു ഫോണ്‍ വിളിച്ചപ്പോള്‍ അറബ് സംസാരിക്കുന്ന സ്ത്രീ ഫോണ്‍ എടുക്കുകയും പ്രായമായ ഒരു സ്ത്രീ എന്റെ കൈയില്‍ ബാഗ് ഏല്‍പിച്ച് ബാത്ത് റൂമില്‍ പോയതാണെന്നും പിന്നീട് അവരെ കണ്ടെത്തിയില്ലെന്നും ബാഗില്‍നിന്നാണ് മൊബൈല്‍ കണ്ടെത്തിയതെന്നും അറിയിച്ചു.

റിയാദിലുണ്ടായിരന്ന മകന്‍ മക്കയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   വർഷങ്ങൾക്ക് മുമ്പ്  സന്ദർശക വിസയിൽ റിയാദിലെ മകന്റെ അടുത്തേക്ക്  എത്തിച്ചേർന്ന  ഇവർ  വിസ പുതുക്കിക്കൊണ്ടാണ് ഇപ്പോഴും പ്രവാസിയായി കഴിയുന്നത്.

മലയാളം കൂടാതെ ഇംഗ്‌ളീഷ് ഭാഷയും ഇവര്‍ സംസാരിക്കും.കണ്ടെത്തുന്നവര്‍ 0533804160, 0553931023 എന്നീ നമ്പറുകളില്‍ വിവരമറിയിക്കണമെന്ന് ബന്ധുക്കള്‍ ആവശൃപ്പെട്ടു.

Advertisment