New Update
/sathyam/media/media_files/AgxyF7fKgZTudtF1B7k7.jpg)
റിയാദ്: പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാടിന് കൈത്താങ്ങുമായി ഒഐസിസി റിയാദ് സെന്റര്‍ കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള എല്ലാ കമ്മറ്റി അംഗങ്ങളും ബിരിയാണി ചലഞ്ചിന്റെ ഭാഗമാകും.
Advertisment
നാഷണൽ കമ്മിറ്റി, ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ, സെൻട്രൽ കമ്മിറ്റി, മറ്റു യൂണിറ്റ് കമ്മറ്റികൾ എന്നിവയും പങ്കെടുക്കും. ഒക്ടോബര്‍ 18നാണ് ബിരിയാണി ചലഞ്ച് നടത്തുന്നച്. മൊബൈല്‍ നമ്പര്‍ വഴി ബുക്ക് ചെയ്ത് പരിപാടിയുടെ ഭാഗമാകാം.
വയനാടിന് സാന്ത്വനമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നതെന്ന് അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു