റിയാദിൽ വച്ച് മസ്​തിഷ്​ക മരണം സംഭവിച്ച വർക്കല സ്വദേശിയുടെ മൃതദേഹം നാട്ടി​ലെത്തിച്ചു

New Update
death varkkala

റിയാദ്​: രക്തസമ്മർദ്ദം ഉയർന്നും ത​ലച്ചോറിൽ അണുബാധയുണ്ടായും റിയാദിലെ ആശുപത്രിയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം ചിറയിൻകീഴ്​ തോട്ടക്കാട്​ ചെമ്മരുതി പനയറ ഗീത വിലാസത്തിൽ വേലുക്കുറിപ്പിൻറെ  മകൻ സുരേഷ്​  ഏപ്രിൽ 18നാണ്​ റിയാദ്​ ശുമൈസിയിലെ കിങ്​ സഊദ്​ ആശുപത്രിയിൽ മരിച്ചത്​. 

Advertisment

അതിന്​ 15 ദിവസം മുമ്പാണ്​ രക്തസമ്മർദ്ദം ഉയർന്ന്​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചത്​. തീവ്രപരിചരണത്തിലായിരുന്നു. റിയാദ്​ ന്യൂ ഇൻഡസ്​ട്രിയൽ സിറ്റിയിലെ ഒരു സ്വകാര്യ കമ്പനിയിൽ 15 വർഷമായി ജോലി ചെയ്യുകയായിരുന്നു. 

സൗദിയിൽ പ്രവാസിയായിട്ട്​ 23 വർഷമായി. ഭാര്യ: പ്രസന്നകുമാരി, മക്കൾ: ആദിഷ്​ സുരേഷ്​, ആനന്ദ്​ സുരേഷ്​. റിയാദിൽനിന്ന്​ സൗദി എയർലൈൻസ്​ വിമാനത്തിൽ ജിദ്ദ വഴി കൊച്ചിയിൽ ഞായറാഴ്​ച രാവിലെ 10ഓടെയാണ് മൃതദേഹം എത്തിച്ചത്​. 


ബന്ധുക്കൾ കൊച്ചിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്തേക്ക്​ കൊണ്ടുപോയി. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാനും മൃതദേഹം നാട്ടിലയക്കാനുമുള്ള പ്രവർത്തനങ്ങൾക്ക്​ ഒ.ഐ.സി.സി സെൻട്രൽ കൗൺസിൽ അംഗം നാസർ കല്ലറ നേതൃത്വം നൽകി. സുരേഷി​െൻറ കമ്പനിയിലെ സഹപ്രവർത്തകരായ പ്രവീൺ, സജി, മണി എന്നിവരും സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു.