Advertisment

സൗദി അറേബ്യയിലെ റോഡുകളിൽ അതീവ ജാഗ്രത, റോഡ് മുറിച്ച് കടക്കുന്ന ഒട്ടകങ്ങൾ റോഡപകടങ്ങൾക്ക് കാരണമാകുന്നു

New Update
camels  road

മദീന: സൗദി അറേബ്യയിൽ ഒട്ടകങ്ങൾ റോഡ് മുറിച്ച് കടക്കുന്നത് വാഹനം ഓടിക്കുന്ന ഡ്രൈവർമാർ ശ്രദ്ധിച്ചില്ലെങ്കിൽ  അപകടമുണ്ടാവാമെന്ന് മുന്നറിയിപ്പ്.

Advertisment

പകൽ വാഹനമോടിക്കുന്നവർ റോഡ് മുറിച്ച് കടക്കുന്ന  ഒട്ടകത്തെ ഇടിച്ചാൽ   ഡ്രൈവർ നഷ്ടപരിഹാരം നൽകേണ്ടിയും വരും. ഡ്രൈവർ മരണപ്പെട്ടാൽ ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് ഒട്ടക ഉടമയ്ക്ക് കോടതി വിധിക്കുന്ന ഇൻഷുറൻസ് തുക നൽകണം.


രാത്രികാലങ്ങളിൽ ഒട്ടകം റോഡ് മുറിച്ച് കടക്കുമ്പോഴാണ് വാഹനം ഇടിക്കുന്നു എങ്കിൽ ഒട്ടകത്തിന്റെ ഉടമ നഷ്ടപരിഹാരം നൽകേണ്ടിവരും. സൗദി അറേബ്യയിൽ വിവിധ ഇടങ്ങളിൽ ഒട്ടകത്തെ ഇടിച്ച സംഭവങ്ങളിൽ  ഡ്രൈവർ മരിച്ചിരുന്നു. 

ഡ്രൈവിംഗ് ലൈസൻസ് എടുക്കുമ്പോൾ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഒട്ടകത്തിന്റെ സഞ്ചാര പാതയെ കുറിച്ചും ഒട്ടകം ഇറങ്ങാൻ സാധ്യത ഉള്ളതിനെ കുറിച്ചും  ക്ലാസ് എടുക്കാറുണ്ട്.

Advertisment