സൗദി: സൗദി അറേബ്യയുടെ വിവിധ ഇടങ്ങളിൽ അതിശൈത്യം, റോഡുകൾ കാണാൻ കഴിയാത്ത രീതിയിൽ മഞ്ഞു വീഴ്ച . സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ അതിശൈത്യം. വാഹനങ്ങൾ ഓടിക്കുന്ന ആൾക്കാർക്ക് റോഡുകൾ കാണാൻ കഴിയാത്ത രീതിയിൽ മഞ്ഞമൂടി.
തബൂക്ക്, അൽ ജൂഫ്, ഹയിൽ,. അൽ ഉല, റഫ, മദീനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് അതിശൈത്യം അനുഭവപ്പെടുന്നത്. അതിശൈത്യത്തിൽ മരങ്ങൾ പോലും മഞ്ഞിൽ മൂടിയും മരുഭൂമികൾ മഞ്ഞിൽ പുതച്ചുമാണ് ഉള്ളത്
മൈനസ് താഴെ പല പ്രദേശങ്ങളും കാണപ്പെട്ടു. ഈത്തപ്പനകൾ മഞ്ഞിൽ പുതച്ച നിൽക്കുന്നത് കാണാൻ അറബികൾ കുടുംബത്തോടൊപ്പം വാഹനങ്ങൾ എത്തുന്നുണ്ട്. ശൈത്യകാലം ആഘോഷത്തിന്റെ ദിനങ്ങളാക്കി മാറ്റുകയാണ് അറബികൾ.
/sathyam/media/media_files/2024/12/18/bbRTm0o6aUxkZQLNkaZM.jpg)
ദമാം മൈനസ് 8, ജിദ്ദ മൈനസ് 9, കമ്മീസ് മുഷിയത്ത്മൈനസ് ആറ്, നജറാൻ മൈനസ് നാല്, എന്നിങ്ങനെയാണ് താപനില
സൗദി അറേബ്യയുടെ വിവിധഭാഗങ്ങളിൽ അതീവ ശൈത്യം പിടിമുറുക്കി ഇരിക്കുകയാണ്. ഈയാഴ്ച അതിശൈത്യം തുടരുമെന്നാണ് റിപ്പോർട്ട്. രാത്രികാല യാത്രയ്ക്കായി പുറപ്പെടുന്ന യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.