കേരള പോലീസ് മുൻ കുറ്റ അന്വേഷണ ഉദ്യോഗസ്ഥൻ എം പി മുഹമ്മദ് റാഫിക്ക് ജി എം എഫ് വിശിഷ്ട സേവനത്തിനുള്ള കർമ്മ പുരസ്കാരം നൽകി ആദരിച്ചു

New Update
a97ca1e6-8bf1-4094-bfb6-dc8567270eb7

റിയാദ്. മുൻ കേരള പോലീസ് കുറ്റ അന്വേഷണ ഉദ്യോഗസ്ഥൻ ലഹരി വിരുദ്ധ ബോധവൽക്കരണ മോട്ടിവേഷൻ ക്ലാസുകൾ എടുക്കുന്ന എംപി മുഹമ്മദ് റാഫിക്ക്  GMF വിശിഷ്ട സേവനത്തിനുള്ള കർമ്മ പുരസ്കാരം നൽകി ആദരിച്ചു. 

Advertisment

കേരള പോലീസിൽ സർവീസിൽ ഇരിക്കുന്ന കാലം മുതൽ ഒട്ടനവധി കേസുകളിൽ ഇടപെടുകയും തെളിയിക്കുകയും. തെറ്റിന്റെ വഴികളിൽ കൂടി സഞ്ചരിക്കുന്ന ഒട്ടനവധി വ്യക്തികൾക്ക് കുട്ടികൾ ഉൾപ്പെടെ നേരിന്റെ വഴികൾ കാണിച്ചുകൊടുത്ത കർമ്മ ധീരനായ ഉദ്യോഗസ്ഥനാണ് എംപി മുഹമ്മദ് റാഫി.

 പ്രവാസികളുടെ ഇടയിൽ ഉണ്ടാകുന്ന അനേകം പ്രശ്നങ്ങളിൽ ഇടപെടാവാനും. ക്രിമിനൽ കേസുകളിൽ അനേകം പ്രവാസികളുടെ കുട്ടികൾ വഴിവിട്ട മാർഗത്തിൽ കൂടി സഞ്ചരിച്ചപ്പോൾ. അനേകം കുട്ടികളെ നേരിന്റെ മാർഗത്തിൽ കൂടി തിരികെ കൊണ്ടുവരുവാൻ ആയി ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് ബോധവൽക്കരണ മോട്ടിവേഷൻ ക്ലാസുകൾ എടുക്കുന്ന വ്യക്തിയെന്ന നിലയ്ക്കും ഇന്നും നടത്തിവരുന്നുണ്ട് അദ്ദേഹത്തിന്റെ മികവുറ്റ പ്രവർത്തനത്തെ മാനിച്ച് ഗൾഫ് മലയാളി ഫെഡറേഷൻ 2025ലെ വിശിഷ്ട സേവനത്തിനുള്ള കറുമാപുരസ്കാരമാണ് നൽകിയത്. 

തൃശ്ശൂർ മാള സ്വദേശിയാണ് എംപി മുഹമ്മദ് റാഫി പോലീസിൽ 30 വർഷക്കാലം സർവീസിൽ ഇരുന്നു. പോലീസിൽ നിന്ന് വിരമിച്ച്. പ്രൈവറ്റായി കുറ്റാന്വേഷണ ഏജൻസി നടത്തുകയാണ് കേരള പോലീസിന് സഹായിക്കുന്നതിനും ഒട്ടനവധി കേസുകൾക്ക് തുമ്പുണ്ടാക്കുന്നതിനും മുഹമ്മദ് റാഫി നേതൃത്വം വഹിക്കുന്ന ഏജൻസിക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിൽ കൂടിവരുന്ന ലഹരി വസ്തുക്കൾ. 

ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി കേരളത്തിൽ അങ്ങേയറ്റം മുതൽ ബോധവൽക്കരണ ക്ലാസുകളും ക്യാമ്പയിനുകളും ഒട്ടനവധി സംഘടനകളുടെ നേതൃത്വത്തിൽ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ ചുക്കാൻ പിടിക്കുന്നു റിയാദിൽ ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോട് വിശിഷ്ട സേവനത്തിനുള്ള കർമ്മ പുരസ്കാരം നൽകി. 

സേവന പുരസ്കാരം ഏറ്റുവാങ്ങി എം പി മുഹമ്മദ് റാഫി  നന്ദി പറഞ്ഞു. സാംസ്കാരിക പരിപാടികൾ റിയാദ സെന്റർ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ. ജയൻ കൊടുങ്ങല്ലൂർ. ഇസ്മായിൽ പയ്യോളി. ഡോക്ടർ ജയചന്ദ്രൻ. എഴുത്തുകാരൻ ജോസഫ് അതിരുകൾ. ടോം സീൻ മാത്യു. ഷംനാദ് കരുനാഗപ്പള്ളി. മജീദ്. അബ്ദുൽ അസീസ് പവിത്ര. ഷാജഹാൻ പാണ്ട. റഷീദ് ചിലങ്ക. കമറുബാനു ടീച്ചർ. ഗഫൂർ കൊയിലാണ്ടി. ഷിബിൻ ഇഖ്ബാൽ. മുജീബ് ഉപ്പട. ഹരികൃഷ്ണൻ കണ്ണൂർ. സുബൈർ കുമ്മൽ. ആലിയ. ഹിബ അബ്ദുൽസലാം. ഇന്ത്യൻ എംബസി പ്രതിനിധി പുഷ്പരാജ്. കുഞ്ഞുമുഹമ്മദ്. നൗഫൽ.നിഷാദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു