സൗദി മുൻ ജയിൽ മേധാവിക്ക് ജിഎംഎഫിന്റെ സ്നേഹാദരവ്

റിയാദ് നാടുകടത്തല്‍ കേന്ദ്രമായ തർഹീൽ മേധാവിയായിരുന്ന ബ്രിഗേഡിയർ ജനറൽ അബൂ തുറുക്കിയെ ഗൾഫ് മലയാളി ഫെഡറേഷൻ ആദരിച്ചു

New Update
gmf sd

റിയാദ്: റിയാദ് നാടുകടത്തല്‍ കേന്ദ്രമായ തർഹീൽ മേധാവിയായിരുന്ന ബ്രിഗേഡിയർ ജനറൽ അബൂ തുറുക്കിയെ ഗൾഫ് മലയാളി ഫെഡറേഷൻ ആദരിച്ചു. 

Advertisment

ഒട്ടനവധി വിദേശികളുടെ വിഷയങ്ങൾ കൃത്യമായി പഠിച്ച്  നിയമ സഹായങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയെന്ന നിലയ്ക്കും ഇന്ത്യൻ സമൂഹത്തിനോട് വളരെ സ്നേഹത്തോടുകൂടി ഇടപെടുന്ന വ്യക്തി എന്ന നിലയ്ക്കും ഇദ്ദേഹം ശ്രദ്ധേയനാണ്.

സംഘടനയുടെ സൗദി അറേബ്യ ഡയറക്ടർ ബോർഡ് മെമ്പർ മജീദ് ചിങ്ങോലി, ചെയർമാൻ റാഫി പാങ്ങോട്, അഷ്റഫ് മൂവാറ്റുപുഴ, സൗദി പൗരൻ ഡോ. റിദ, ഷാജി മഠത്തിൽ, അബ്ദുൽ അസീസ്, പവിത്ര, ശിഹാബ് കൊട്ടുകാട്, ഡോ. അഷറഫ്, ജയൻ കൊടുങ്ങല്ലൂർ, നിബു  ഹൈദർ, സുധീർ വള്ളക്കടവ്, മുഹമ്മദാലി കൊടുങ്ങല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment