/sathyam/media/media_files/2026/03/09/71856ac4-6473-46ec-831a-4147529f7dfd-2026-03-09-19-24-11.jpg)
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന റമദാൻ മാസത്തിലെ നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് വിതരണം പതിനഞ്ചാം ഘട്ടത്തിലേക്ക് കടന്നു. റമദാൻ ഒന്നാം തീയതി മുതൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി Riyadh നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തുച്ഛ വരുമാനക്കാരായ തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ നേരിട്ട് ക്യാമ്പുകളിൽ എത്തിച്ച് വിതരണം ചെയ്തു.
/filters:format(webp)/sathyam/media/media_files/2026/03/09/e35d2f3b-f00d-408b-99cd-47aa5807a00d-2026-03-09-19-24-34.jpg)
അരി, പഞ്ചസാര, തേയില, മസാല പൊടികൾ, ഓട്സ്, ഓയിൽ, ഉപ്പ്, ഈത്തപ്പഴം, മക്രോണി തുടങ്ങിയവ ഉൾപ്പെടുത്തിയ പാക്കറ്റുകളാണ് വിതരണം ചെയ്തത്. ചില തൊഴിലാളി ക്യാമ്പുകളിൽ ഇഫ്താറിന് ആവശ്യമായ ഭക്ഷണപ്പൊതികളും വിതരണം ചെയ്തു.
സംഘടനയിലെ കുടുംബാംഗങ്ങളായ സ്ത്രീകളും കുട്ടികളും മറ്റു മെമ്പർമാരും വിതരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. “മരുഭൂമിയിലെ സൗഹൃദ ഇഫ്താർ” പോലുള്ള ജനകീയ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. മരുഭൂമിയിലെ ആട്, ഒട്ടകം എന്നിവ മേയ്ക്കുന്ന തൊഴിലാളികൾക്കും ക്ലീനിങ് മേഖലയിലെ വനിതാ തൊഴിലാളികൾക്കും പ്രതിസന്ധി നേരിടുന്ന കമ്പനികളിലെ തൊഴിലാളികൾക്കും ശമ്പളം കൃത്യമായി ലഭിക്കാത്തവർക്കും സംഘടന നേരിട്ട് സഹായം എത്തിച്ചു.
വരും ദിവസങ്ങളിലും റമദാൻ കിറ്റുകളുടെ വിതരണം തുടരുമെന്ന് GCC ചെയർമാൻ Rafi Pangod അറിയിച്ചു. മറ്റു GCC രാജ്യങ്ങളിലും കേരളത്തിലുമായി സംഘടനയുടെ വിവിധ കമ്മിറ്റികൾ റമദാൻ കിറ്റ് വിതരണം നടത്തി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു
/filters:format(webp)/sathyam/media/media_files/2026/03/09/ea724a7c-5e2b-400d-a5a3-10c9e4cafa61-2026-03-09-19-26-26.jpg)
GMF ഭാരവാഹികളായ സജീർ പെരുംകുളം. അഫ്സൽ കണ്ണൂർ. ഉണ്ണി കൊല്ലം. കമറുബാനു വലിയത്ത്. മുസ്തഫ കുമരനല്ലൂർ. നസീർ കുന്നിൽ. സുബൈർ കുമ്മൽ.ഹിവാ അബ്ദുസ്സലാം. ഇജാസ്. തുടങ്ങിയവർ വിതരണത്തിനായി നേതൃത്വവും വഹിച്ചു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ നേരിട്ട് അവർ കൈകളിൽ എത്തിക്കുമെന്നും റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us