പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റിന് ജി എം എഫ് സ്വീകരണം നൽകി

New Update
2f20ef26-4d46-4834-b3c2-2ac96743b10e

റിയാദ് : പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റും, സുപ്രീം കോടതി അഭിഭാഷകനുമായ  അഡ്വ. ജോസ് ഏബ്രഹാം, സേവാ മെമ്പർ  ഡോ:സോണിയ എന്നിവർക്ക് ഗൾഫ് മലയാളി ഫെഡറേഷൻ (GMF) റിയാദ് ചാപ്റ്റർ സ്വീകരണം നൽകി. 

Advertisment

മലാസ്, ചെറീസ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കുമരനെല്ലൂർ  സ്വാഗതം പറഞ്ഞു. 

പ്രവാസികളും അവരുടെ പ്രശ്നങ്ങളും എന്ന വിഷയത്തെ അവലംബിച്ചു. അഡ്വ. ജോസ് എബ്രഹാം സംസാരിച്ചു.  പ്രവാസി സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഡോ: സോണിയയും സംസാരിച്ചു. ശേഷം ചോദ്യോത്തരവേളയും ചർച്ചകളും നടന്നു.

ചടങ്ങിൽ ജി എം എഫ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ അസീസ് പവിത്ര, സെക്രട്ടറി ഹരികൃഷ്ണൻ, വനിതവിംഗ് ഖമർബാനു ടീച്ചർ, റിയാദ് സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, കോഡിനേറ്റർമാരായ സുബൈർ കുമ്മിൾ, നിഷാദ്, ഷാനവാസ്‌, ജയൻ കൊടുങ്ങല്ലൂർ, സജീർ, അബ്ദുൾസലാം, മുന്ന അയ്യുബ്, ഹിബ അബ്ദുൽസലാം എന്നിവർ പങ്കെടുത്തു

Advertisment